ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോര്ഡ് വിറ്റുവരവ്
Thiruvananthapuram, 27 ഓഗസ്റ്റ് (H.S.) ഓണക്കാലത്തെ 35 ദിവസത്തെ വില്പ്പനയില് റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതല് ഓഗസ്റ്റ് 25 വരെയുള്ള കാലയളവില് 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവില് രേഖപ്പെടുത്
Supplyco


Thiruvananthapuram, 27 ഓഗസ്റ്റ് (H.S.)

ഓണക്കാലത്തെ 35 ദിവസത്തെ വില്പ്പനയില് റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതല് ഓഗസ്റ്റ് 25 വരെയുള്ള കാലയളവില് 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവില് രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales)

ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല് വില്പ്പന നടന്നത്. അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വില്പ്പനശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോർഡ് വിറ്റുവരവിന് കാരണമായി. 35 ദിവസത്തെ ആകെ വിറ്റുവരവില് 155.39 കോടി രൂപ സബ്സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്സിഡിയില്ലാത്ത ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. സബ്സിഡി നിരക്കില് ലഭിച്ച വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ വർഷത്തേക്കാള് 35 ശതമാനം വില കുറച്ചതും ഉപഭോക്താക്കളെ ആകർഷിച്ചു. ഈ കാലയളവില് 53.86 ലക്ഷം പേരാണ് സപ്ലൈക്കോയില് നിന്ന് സാധനങ്ങള് വാങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില് സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകള് ഉള്പ്പെടെയുള്ള ജില്ലാ ഫെയറുകളില്നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി. കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളില്നിന്ന് ലഭിച്ച വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു.

തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറില്നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വില്പ്പന നടന്നു. ഓണക്കാലത്ത് സപ്ലൈക്കോയുടെ സബ്സിഡി ഉല്പ്പന്നങ്ങള്ക്കും മറ്റ് അവശ്യസാധനങ്ങള്ക്കും ആവശ്യക്കാർ വർധിച്ചതാണ് ഇത്തവണത്തെ വില്പ്പന ഉയരാൻ പ്രധാനമായും സഹായിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News