ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമയെ നിയോഗിച്ച് സർക്കാർ
Malappuram , 27 ഓഗസ്റ്റ് (H.S.) മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമയെ നിയോഗിച്ച് സർക്കാർ. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നല
T V Anupama


Malappuram , 27 ഓഗസ്റ്റ് (H.S.)

മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമയെ നിയോഗിച്ച് സർക്കാർ. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നല്കാൻ നിർദേശം.

ഓട്ടോക്ക് ഫിറ്റ്നസ് ലഭിക്കാത്തതില് മനംനൊന്ത് സോഷ്യല്മീഡിയയില് കുറിപ്പ് പോസ്റ്റ് ചെയ്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയിരുന്നു. അതേസമയം, ഷൗക്കത്തിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നു. രണ്ടു ദിവസം മുൻപ് ഷൗക്കത്ത് ഈ വീഡിയോ ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില് ഗതാഗത മന്ത്രി സിപി ജോണ് ട്രാൻസ്പോർട്ട് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ഷൗക്കത്തിന്റെ വീട്ടില് വച്ചാണ് മരിച്ച നിലയില് കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാല് നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില് പറയുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തില് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മോട്ടോർവാഹന വകുപ്പ് വിഷയത്തില് പ്രതികരിച്ചിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News