Enter your Email Address to subscribe to our newsletters

Shimla , 28 ഓഗസ്റ്റ് (H.S.)
ഹിമാചൽ പ്രദേശിലെ കുളു ജില്ലയില് എച്ച് ആര് ടി സി ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് കുന്നിന് ചരുവിലേക്ക് ഇടിച്ച് അപകടം. സഹോദരന്മാർക്ക് രാഖി കെട്ടാൻ പോയ സ്ത്രീകളുൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചുവെന്ന് അധികൃതര് വ്യക്തമാക്കി. സംഭവത്തില് കുളു പോലീസ് അന്വേഷണം ആരംഭിച്ചു.
രക്ഷാബന്ധൻ ദിനമായ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനം ബയാസറിൽ നിന്ന് കുളുവിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം. എച്ച് ആര് ടി സി ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി മനസിലാക്കിയ ഡ്രൈവർ ബസ് നിയന്ത്രിച്ച് മലഞ്ചെരിവിലേക്ക് (പഹാഡി) ഇടിപ്പിച്ചു നിർത്തുകയായിരുന്നു. ഡ്രൈവറിൻ്റെ സംയോചിത ഇടപെലില് വന് ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
അപകടം നടന്നത് കുത്തനെയുള്ള ഒരു പാറക്കെട്ടിനടുത്താണ്. ബസ് മലഞ്ചരുവിലേക്ക് തിരിച്ചില്ലായിരുന്നെങ്കില് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം സംഭവിക്കുമായിരുന്നു. രക്ഷാബന്ധൻ പ്രമാണിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നതിനാൽ ബസിൽ വലിയ തിരക്കുണ്ടായിരുന്നു. നിരവധി സ്ത്രീകൾ സഹോദരന്മാർക്ക് രാഖി കെട്ടാൻ യാത്ര ചെയ്തിരുന്നുവെന്ന് ബസിലെ യാത്രക്കാര് മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിൽ എത്തിച്ചുവെന്ന് അധികൃതര് അറിയിച്ചു. ബസിൽ 60-ലധികം പേർ ഉണ്ടായിരുന്നു, അവരിൽ 35 പേരെ ചികിത്സയ്ക്കായി ധാൽപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവരുടെയും നില സ്ഥിരമാണെന്ന് റിപ്പോർട്ടുണ്ട്, അതേസമയം ഡ്രൈവർക്ക് നെഞ്ചിന് പരിക്കേറ്റ് ചികിത്സയിലാണെന്ന് അധികൃതര് പറഞ്ഞു.
രക്ഷബന്ധന് ദിനത്തിലുണ്ടായ ബസ് അപകടത്തിൻ്റെ വിവരം ലഭിച്ചയുടന് കുളു പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്ന്ന് ധാൽപൂർ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദര്ശിക്കുകയും മൊഴികള് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതര് അറിയിച്ചു.
അപകടം നടന്ന സ്ഥലത്ത് നാട്ടുകാർ ഉദ്യോഗസ്ഥരെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചെന്നും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് ഉടന് മാറ്റിയെന്നും പൊലീസ് അദ്യോഗസ്ഥന് വ്യക്തമാക്കി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രി സന്ദര്ശിച്ചെന്നും അവക വ്യക്തമാക്കി.
അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തിയതായി കുളു ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന എഡിഎം സുർജിത് റാത്തോഡ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR