Enter your Email Address to subscribe to our newsletters

Ernakulam , 28 ഓഗസ്റ്റ് (H.S.)
കുസാറ്റില് വിവിധ അധ്യാപക തസ്തികകളില് ഒഴിവ്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം.
യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങള് അറിയാം
മറൈൻ എഞ്ചിനിയറിംഗ് വിഭാഗത്തില് അസോസിയേറ്റ് പ്രൊഫസർ
മറൈൻ/ മെക്കാനിക്കല് എഞ്ചിനീയറിംഗ്/ നേവല് ആർക്കിടെക്ചർ എന്നിവയില് ബി ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജോലിയില് പ്രവേശിക്കുമ്പോള് ടിഒടിഎ അല്ലെങ്കില് വിഐസിടി കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറൈൻ എഞ്ചിനീയറിംഗില് എം ടെക്, എഇസിഎ കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. ജോലിയില് പ്രവേശിക്കുന്നതിന് മുൻപ് വിഐസിടി കോഴ്സ് പൂർത്തിയാക്കണം. 12 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതില് കുറഞ്ഞത് 2 വർഷമെങ്കിലും മർച്ചന്റ് ഷിപ്പുകളില് 'ചീഫ് എഞ്ചിനീയർ ഓഫീസർ' തസ്തികയില് ജോലി ചെയ്തിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1.25 ലക്ഷം രൂപയാണ് ശമ്പളം.
എഞ്ചിനിയറിംഗ് മാത്തമാറ്റിക്സില് അസിസ്റ്റന്റ് പ്രൊഫസർ
കുറഞ്ഞത് 55% മാർക്കോടെ മാത്തമാറ്റിക്സില് ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് അല്ലെങ്കില് തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില് ബന്ധപ്പെട്ട വിഷയങ്ങളില് പി.എച്ച്.ഡി ഉള്ളവർക്കും അപേക്ഷിക്കാം. ബിഎഡ്/എംഎഡ് അല്ലെങ്കില് ഡി.ജി ഷിപ്പിംഗ് അംഗീകൃത മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടില് നിന്നുള്ള ടിഒടിഎ അല്ലെങ്കില് വിഐസിടി സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. പിഎച്ച്ഡി ഉള്ളവർക്ക് പ്രതിമാസം 47,000 രൂപയും പിഎച്ച്ഡി ഇല്ലാത്തവർക്ക് പ്രതിമാസം 45,000 രൂപയുമാണ് ശമ്പളം. കൂടുതല് വിവരങ്ങള്ക്ക് https://recruit.cusat.ac.in/files/NOTIFICATION_481.pdf
ക്യാമ്പസ് ആൻഡ് ഹോസ്റ്റല് അഡ്മിനിസ്ട്രേറ്റർ തസ്തികയില് ഒഴിവ്
കൊച്ചി നാഷണല് യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല് സ്റ്റഡീസില് (നുവാല്സ്) ക്യാമ്പസ് ആൻഡ് ഹോസ്റ്റല് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയില് നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പേഴ്സണല് മാനേജ്മെന്റ് മേഖലയില് മികച്ച പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. വിമുക്തഭടന്മാർക്ക് പ്രത്യേക പരിഗണനയുണ്ട്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 56 വയസ്. ഉദ്യോഗാര്ഥികള് www.nuals.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില് നിന്ന് നിർദിഷ്ട അപേക്ഷാഫോം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള് സഹിതം രജിസ്ട്രാർ, നാഷണല് യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല് സ്റ്റഡീസ്, എച്ച്എംടി കോളനി പി.ഒ., കളമശ്ശേരി - 683503 എന്ന വിലാസത്തില് തപാലായി അപേക്ഷിക്കുക. ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങളങ്ങിയ വിജ്ഞാപനത്തിനായി വെബ്സൈറ്റ് സന്ദര്ശിക്കുക. അപേക്ഷകള് ലഭിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 30. ഫോണ് : 9446899006
---------------
Hindusthan Samachar / CHANDHU CHANDRASEKHAR