നൂറുകോടി ക്ലബ്ബില് ചരിത്രനേട്ടം കുറിച്ച് 'ഇരുമുടി'
Hyderabad , 28 ഓഗസ്റ്റ് (H.S.) തെലുങ്ക് സിനിമാലോകത്തെ ആവേശമായി മാറിയ മാസ് മഹാരാജ രവി തേജ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സോളോ ഹീറോയായി എത്തിയ ചിത്രങ്ങളില് ഇതുവരെ 100 കോടി ക്ലബ്ബില് ഇടംപിടിക്കാന് കഴിയ
Ravi Theja


Hyderabad , 28 ഓഗസ്റ്റ് (H.S.)

തെലുങ്ക് സിനിമാലോകത്തെ ആവേശമായി മാറിയ മാസ് മഹാരാജ രവി തേജ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

സോളോ ഹീറോയായി എത്തിയ ചിത്രങ്ങളില് ഇതുവരെ 100 കോടി ക്ലബ്ബില് ഇടംപിടിക്കാന് കഴിയാത്ത താരത്തിന്റെ പുതിയ ചിത്രം ‘ഇരുമുടി’ ഈ വലിയ നാഴികക്കല്ല് അനായാസം മറികടന്നിരിക്കുകയാണ്. പ്രമുഖ സംവിധായകന് ശിവ നിര്വാണയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ആക്ഷന് ഡ്രാമ ചിത്രം ഈ മാസം 21 നാണ് തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത ആദ്യ ഷോ മുതല് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്മാരായ സാക്നില്കിന്റെ കണക്കുകള് പ്രകാരം ചിത്രം ആഗോളതലത്തില് ഇതിനോടകം 124.85 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇതില് ഇന്ത്യയില് നിന്ന് മാത്രം ചിത്രം 106.95 കോടി രൂപയുടെ ഗ്രോസ് കളക്ഷന് നേടി കഴിഞ്ഞു. മുന്പ് 2022-ല് പുറത്തിറങ്ങിയ ‘ധമാക്ക’ എന്ന ചിത്രമായിരുന്നു സോളോ നായകനായി എത്തിയ രവി തേജയുടെ ഏറ്റവും വലിയ കളക്ഷന് നേടിയ ചിത്രം. 84.7 കോടി രൂപയായിരുന്നു ആ ചിത്രത്തിന്റെ ഫൈനല് ആഗോള കളക്ഷന്. ആ നേട്ടത്തെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ‘ഇരുമുടി’യുടെ ഈ കുതിപ്പ്.

പ്രിയ ഭവാനി ശങ്കര്, സായ് കുമാര്, ബേബി നക്ഷത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില് എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില് നവീന് യെര്നേനിയും വൈ രവി ശങ്കറും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. കൂടാതെ ഗുല്ഷന് കുമാറും ഭൂഷണ് കുമാറും ടി സീരീസ് ഫിലിംസും ചേര്ന്നാണ് ചിത്രം അവതരിപ്പിച്ചത്. ജി വി പ്രകാശ് കുമാറിന്റെ സംഗീതം ചിത്രത്തിന്റെ വിജയത്തില് വലിയ പങ്കുവഹിച്ചു. ചിത്രത്തിന്റെ സഹനിര്മ്മാണം ശിവ് ചനാനയും, ഛായാഗ്രഹണം വിഷ്ണു ശര്മ്മയും, എഡിറ്റിംഗ് പ്രവീണ് പുഡിയും നിര്വ്വഹിച്ചിരിക്കുന്നു. സഹി സുരേഷ് പ്രൊഡക്ഷന് ഡിസൈനറും, ദിനേശ് നരസിംഹന് ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചിത്രത്തിന്റെ ആക്ഷന് രംഗങ്ങള് ഒരുക്കിയത് റാം ലക്ഷ്മണും റിയല് സതീഷുമാണ്. ശേഖര് വി ജെ, ബാബ ഭാസ്കര് എന്നിവരാണ് കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News