ബ്രൂണയിലുള്ളത് തൃശൂരുകാരന് ദാമോദര മേനോന്; സുകുമാരക്കുറുപ്പല്ല
Thrissur, 28 ഓഗസ്റ്റ് (H.S.) മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ട ചിത്രം സുകുമാരക്കുറിപ്പിന്റേതല്ല. പ്രചരിച്ച ചിത്രം തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് കുടുംബം അവകാശപ്പെട്ടു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും
sukumara kurup


Thrissur, 28 ഓഗസ്റ്റ് (H.S.)

മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ട ചിത്രം സുകുമാരക്കുറിപ്പിന്റേതല്ല. പ്രചരിച്ച ചിത്രം തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് കുടുംബം അവകാശപ്പെട്ടു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും പറയുന്നു. ഏറെക്കാലം മുന്‍പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്. അവിടെ നിന്നും ബ്രൂണയിലേക്ക് എത്തുകയായിരുന്നു.

പുണെയിലായിരുന്നു ദാമോദര മേനോന്റെ വിദ്യാഭ്യാസം. എന്‍ജിനീയറിങ് പാസായശേഷം ലണ്ടനിലേക്ക് പോയി. തിരിച്ചു വന്നശേഷം മലേഷ്യയിലേക്ക് പോയി. പാലക്കാടുനിന്നാണ് വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. ഏറെക്കാലമായി നാട്ടിലെത്തിയിട്ട്. ഇടയ്ക്ക് ദാമോദര മേനോന്‍ വീണ് പരുക്കേറ്റ് കിടപ്പിലായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു. ചിത്രം എങ്ങനെ പ്രചരിച്ചു എന്നതില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഒളിവു ജീവിതത്തിനിടെ മരിച്ചെന്ന നിഗമനത്തില്‍ കേരള പൊലീസും വിദേശത്ത് ജീവനോടെയുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്തു വന്നതോടെയാണ് ഇടവേളയ്ക്കുശേഷം സുകുമാരക്കുറുപ്പ് വാര്‍ത്തകളില്‍ നിറഞ്ഞത്. 42 വര്‍ഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തില്‍ മുന്‍പ് അംഗമായിരുന്ന പൊലീസുകാരന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്യില്‍ ജീവനോടെയുണ്ടെന്നും നിര്‍മാണമേഖലയില്‍ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശത്തുള്ള ഭാര്യയുമായും മറ്റു ബന്ധുക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അലി അക്ബര്‍ അവകാശപ്പെട്ടിരുന്നു.

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്. കേസ് നിലവില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന് വിവരങ്ങള്‍ കൈമാറി. അവിടുത്തെ മലയാളികളില്‍നിന്ന് അനൗദ്യോഗികമായി വിവരങ്ങള്‍ ശേഖരിച്ചു. ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.

വ്യാഴാഴ്ച തന്നെ പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗവും ക്രൈം ബ്രാഞ്ച് സംഘവും വിവരശേഖരണം ആരംഭിച്ചു. ഇന്റര്‍പോളിന് അനൗദ്യോഗികമായി സന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇനി ഔദ്യോഗികമായി ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഇന്റര്‍പോളിന് കത്ത് നല്‍കും. സുകുമാരക്കുറുപ്പിന്റേതെന്ന് പറഞ്ഞ് പുറത്തെത്തിയ ഫോട്ടോകള്‍ കേരളാ പോലീസ് സൈബര്‍ വിഭാഗം പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News