ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചുവെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
Pathanamthitta , 28 ഓഗസ്റ്റ് (H.S.) ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചുവെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവാഭരണ പാത സംരക്ഷണ സമിതി പത്
AYYAPPAN STATEMENT ROW


Pathanamthitta , 28 ഓഗസ്റ്റ് (H.S.)

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചുവെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് നടപടി. മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിൻ്റെ പരാതിക്ക് ആധാരമായ പരാമർശങ്ങൾ.

അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ചെന്ന് ആരോപിച്ച സണ്ണി കപിക്കാടിനെതിരെ പന്തളം കൊട്ടാരവും രംഗത്ത് വന്നു. തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവേ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച സണ്ണി കപിക്കാടിൻ്റെ നിരൂത്തരവാദിത്വപരമായ ജൽപനങ്ങളെ പന്തളം കൊട്ടാരം ശക്തമായി അപലപിക്കുന്നുവെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ വ്യക്തമാക്കി.

ദൈവ നിന്ദ പ്രകടിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ഹിന്ദു സമൂഹം മാത്രമല്ല ഒരു വിശ്വാസി സമൂഹവും ക്ഷമിക്കില്ല. മാപ്പ് അർഹിക്കാത്ത പ്രവർത്തിയായിട്ടാണ് അയ്യപ്പ ഭക്തർ ഇതിനെ കാണുന്നത്. ഹിന്ദുമത ആചാരങ്ങളെ തികച്ചും അധിഷേപിക്കുന്ന തരത്തിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയ സണ്ണി കപിക്കാട് അയ്യപ്പൻ്റെ മുമ്പിൽ സാഷ്ടാഗ പ്രണാമം നടത്തി മാപ്പ് അപേക്ഷിക്കണമെന്നും സണ്ണി കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻ്റ് പ്രദീപ് കുമാർ വർമ്മ സെക്രട്ടറി എംആർ സുരേഷ് കുമാർ വർമ്മ എന്നിവർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

വാർത്ത കുറിപ്പിൻ്റെ പൂർണ രൂപം

'തിരൂർ തുഞ്ചത്ത് എഴുത്തഛൻ മലയാളം സർവകലാശാലക്ക് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയിൽ പരാമർശിച്ച സണ്ണി കപിക്കാടിൻ്റെ നിരൂത്തരവാദിത്വ പരമായ ജൽപനങ്ങളെ പന്തളം കൊട്ടാരം ശക്തമായി അപലപിക്കുന്നു.

ദൈവ നിന്ദ പ്രകടിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ഹിന്ദു സമൂഹം മാത്രമല്ല ഒരു വിശ്വാസി സമൂഹവും ക്ഷമിക്കുക ഇല്ല. മാപ്പ് അർഹിക്കാത്ത പ്രവർത്തിയായിട്ടാണ് അയ്യപ്പ ഭക്തർ ഇതിനെ കാണുന്നത്. ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്തുന്നതും മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ ഇത്തരം പ്രവണതകൾ ഏറെ ആശങ്കാ ജനകമാണ്. ഇത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല.

മാളികപ്പുറത്തമ്മയെ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചു എത്രയും മഹനീയമായ രീതിയിൽ ആദരിച്ചു പോരുന്ന ഹിന്ദുമത ആചാരങ്ങളെ തികച്ചും അധിഷേപിക്കുന്ന തരത്തിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയ സണ്ണി കപിക്കാട് ശ്രീ അയ്യപ്പൻ്റെ മുമ്പിൽ സാഷ്ടാഗ പ്രണാമം നടത്തി മാപ്പ് അപേക്ഷിക്കണം. ഈ വ്യക്തിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നാണ്' പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News