Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ 100 ദിവസം പൂര്‍ത്തിയാകുമ്പോഴും കേരളത്തില്‍ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല എന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് APAKADAMPoliticsന്റെ 100 ദിവസങ്ങളാണ്'' എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വിശ്വാസത്തിനെതിരെ നടക്കുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സണ്ണി കപിക്കാട് ഉള്‍പ്പെടെയുള്ളവരുടെ വിവാദ പരാമര്‍ശങ്ങളില്‍ നിയമനടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.
''മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലേ?'' രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ്, അധികാരത്തിലെത്തിയ ശേഷം ശബരിമലയെയും ഭഗവാന്‍ അയ്യപ്പനെയും മറന്നിരിക്കുകയാണ്. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടര്‍മാരെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
''പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയം മാത്രമാണ് ഈ 100 ദിവസങ്ങളില്‍ കണ്ടത്. സാധാരണ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തിനാണ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനാകില്ല. കേരളത്തിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയ സണ്ണി എം. കപിക്കാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S