മുഖ്യമന്ത്രിയോട് മോശമായി പെരുമാറി; ഡിസിസി അംഗം ചേന്തി അനില് ഉള്പ്പെടെയുള്ളവര്ക്കെതിരെ പോലീസ് കേസ്
Thiruvanathapuram, 28 ഓഗസ്റ്റ് (H.S.) ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രി വിഡി സതീശനെ തടഞ്ഞ് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത
cm block


Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)

ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രി വിഡി സതീശനെ തടഞ്ഞ് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം.

പ്രവര്‍ത്തകര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുമ്പോഴാണ് മോശമായി പെരുമാറിയത്.മുഖ്യമന്ത്രിക്കെതിരെ ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മോശം വാക്കുകള്‍ പറയുകയുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റി.മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാത്തതിനാല്‍ പൊതുസമ്മേളനം ഉപേക്ഷിച്ച് സംഘാടകര്‍ പ്രതിഷേധിച്ചു.

ചെമ്പഴിന്തിയിലെ ഈ ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില് പങ്കെടുക്കാത്തിതന്റെ പേരില് മുഖ്യമന്ത്രി വിഡി സതീശനെ തടഞ്ഞു. കോണ്ഗ്രസിലെ പ്രാദേശിക നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില് പങ്കെടുക്കാത്തതില് പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്ത്തിയത്. കോണ്ഗ്രസ് പ്രാദേശിക നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിര്ത്തിയത്.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില് പങ്കെടുക്കാന് പോകുന്നതിനിടെയാണ് ചേന്തിയില് വച്ച് വി ഡി സതീശന് സഞ്ചരിച്ച വാഹനം തടഞ്ഞത്. ചേന്തിയിലെ പരിപാടി ഉദ്ഘാടനം ചെയ്യാന് മുഖ്യമന്ത്രി സമയം നല്കിയിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ക്രിമിനല് പശ്ചാത്തലമുള്ള ചിലര് ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്‌പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിന്മാറിയത്. എന്നാല് 7.30 നുള്ള ട്രെയിനില് കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുഖ്യമന്ത്രി വി.ഡി സതീശനോട് ചേന്തിയിലെ സംഘാടകര് കയര്ത്തു സംസാരിച്ചു. മുഖ്യമന്ത്രിയുടെ വാഹനം ൈക കാണിച്ച് നിര്ത്തിയ ശേഷം ഗ്ലാസ് താഴ്ത്താന് ആവശ്യപ്പെട്ട ശേഷമായിരുന്നു മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മഉഖ്യമന്ത്രി വാഹനത്തില് നിന്നിറങ്ങി. സംഘടകരോട് സംസാരിച്ച ശേഷം ചടങ്ങില് പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയില് പോയി.

---------------

Hindusthan Samachar / Sreejith S


Latest News