പ്രാദേശിക കോണ്ഗ്രസ് നേതാവ് ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില് പങ്കെടുക്കാതെ മുഖ്യമന്ത്രി; വാഹനം തടഞ്ഞ് നിര്ത്തിസംഘാടകര് കയര്ത്തു
Thiruvanathapuram, 28 ഓഗസ്റ്റ് (H.S.) ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാത്തിതന്റെ പേരില്‍ മുഖ്യമന്ത്രി വിഡി സതീശനെ തടഞ്ഞു. കോണ്‍ഗ്രസിലെ പ്രാദേശിക നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്
VD Satheeshan ,Kerala CM


Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)

ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാത്തിതന്റെ പേരില്‍ മുഖ്യമന്ത്രി വിഡി സതീശനെ തടഞ്ഞു. കോണ്‍ഗ്രസിലെ പ്രാദേശിക നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിര്‍ത്തിയത്.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വച്ച് വി ഡി സതീശന്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. ചേന്തിയിലെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി സമയം നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍മാറിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിന്‍മാറിയത്. എന്നാല്‍ 7.30 നുള്ള ട്രെയിനില്‍ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുഖ്യമന്ത്രി വി.ഡി സതീശനോട് ചേന്തിയിലെ സംഘാടകര്‍ കയര്‍ത്തു സംസാരിച്ചു. മുഖ്യമന്ത്രിയുടെ വാഹനം ൈക കാണിച്ച് നിര്‍ത്തിയ ശേഷം ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മഉഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി. സംഘടകരോട് സംസാരിച്ച ശേഷം ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയില്‍ പോയി. മുഖ്യമന്ത്രിയോട് മോശമായി സംസാരിച്ചതിന് സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News