ദളിതനെ ദേവസ്വം ബോര്ഡ് പ്രസിഡന്റാക്കണമെന്ന് കൊടിക്കുന്നില്; സീനിയര് നേതാവിന്റെ ആവശ്യം സര്ക്കാര് തള്ളില്ലെന്ന് മന്ത്രി മുരളീധരന്
Thiruvanathapuram, 28 ഓഗസ്റ്റ് (H.S.) ഒരു ദളിതനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കസേരയില്‍ ഇരുത്തി വിഡി സതീശന്‍ സര്‍ക്കാര്‍ ചരിത്രം കുറിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡികളില്‍ ഓന്നിലെങ്കിലും ദളിത് വിഭാഗത്തില്‍ നി
kodikkunil


Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)

ഒരു ദളിതനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കസേരയില്‍ ഇരുത്തി വിഡി സതീശന്‍ സര്‍ക്കാര്‍ ചരിത്രം കുറിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡികളില്‍ ഓന്നിലെങ്കിലും ദളിത് വിഭാഗത്തില്‍ നിന്നുളളവര്‍ക്ക് നല്‍കണം. ചുരിങ്ങിയത് ഒരു ടേമില്‍ എഹ്കിലും പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. അയ്യങ്കാളി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ സാക്ഷി നിര്‍ത്തിയാണ് ഇക്കാര്യം ഉന്നയിച്ചത്.

ദേവസ്വം മന്ത്രിയായ കെ മുരളീധരന്റെ പിതാവ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ദളിത് വിഭാത്തില്‍ നിന്നുള്ള വെള്ള ഈച്ചരനെയാണ് ദേവസ്വം മന്ത്രിയാക്കിയത്. അത് സ്വാഗതാര്‍ഹമായ കാര്യമാണ്. അതിനുശേഷം അടുത്തകാലത്ത് എല്‍ഡിഎഫ് ഒരു ദളിതനെ ദേവ്‌സ്വം മന്ത്രിയാക്കി. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഇപ്പോഴും അന്യമാണ്. തിരുവിതാംകൂര്‍, കൊച്ചി,മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം തുടങ്ങി അഞ്ച് ബോര്‍ഡുകളില്‍ ഒന്നിലെധികം ദളിതനെ കസേരയിട്ട് ഇരുത്തണം. അത് ആരുടേയും ഔദാര്യമല്ല. ദളിതന്റെ അവകാശമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എല്ലാത്തിനും മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ഒരു പുതിയ

യുഗത്തിലേക്ക് പോകാന്‍ ശ്രമിക്കുന്ന, അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വിഡി സതീശന്‍ സര്‍ക്കാര്‍ ഇക്കാര്യം നടപ്പാക്കണം എന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി കെ മുരളീധരന്‍ കൊടിക്കുന്നില്‍ ഉന്നയിച്ച ആവശ്യം തള്ളിക്കളയില്ലെന്ന് വ്യക്തമാക്കി. നിലവിലെ ബോര്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. അതിനുശേഷം ബോര്‍ഡ് രൂപീകരണ ചര്‍ച്ചകളില്‍ കൊടിക്കുന്നില്‍ ഉന്നയിച്ച് ആവശ്യം ചര്‍ച്ച ചെയ്യും. അദ്ദേഹം ഉന്നിയിക്കുന്ന ഒരു കാര്യവും തള്ളിക്കളയില്ല. സീനിയര്‍ നേതാവിന്റെ അഭിപ്രായം സര്‍ക്കാരും അതേ പരിഗണന നല്‍കും. എല്ലാം ആലോചിക്കാന്‍ സമയമുണ്ട്. സമയമാകുമ്പോള്‍ ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രി പ്രതികരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News