ഗുരുദര്ശനങ്ങള് അതിരുകള് കടന്ന് സഞ്ചരിക്കണം; മുഖ്യമന്ത്രി
Thiruvanathapuram, 28 ഓഗസ്റ്റ് (H.S.) കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍
V D Satheeshan


Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)

കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള സകല സംഘര്‍ഷങ്ങള്‍ക്കും ഭിന്നിപ്പുകള്‍ക്കും പരിഹാരവും മരുന്നുമായി ഗുരുദര്‍ശനങ്ങള്‍ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പ്രേരിപ്പിച്ച ശ്രീനാരായണഗുരു യഥാര്‍ത്ഥത്തില്‍ ഒരു വിശ്വഗുരുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെപ്പോലും ഗുരുദേവദര്‍ശനങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഭാരതത്തിന്റെ അതിര്‍ത്തിയും കഴിഞ്ഞ് ലോകമെമ്പാടും സഞ്ചരിക്കേണ്ട ഒന്നാണ് അവിടുത്തെ ആശയങ്ങള്‍. ദില്ലിയിലെ ഗുരുദേവ കേന്ദ്രം കേവലം ഒരു പൂര്‍ണ്ണകായ പ്രതിമയില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്. ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിനു മുന്നില്‍ കൂടുതല്‍ ശക്തമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചെമ്പഴിന്തിയിലെ ഈ ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിരുന്നു. ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില് പങ്കെടുക്കാത്തിതന്റെ പേരില് മുഖ്യമന്ത്രി വിഡി സതീശനെ തടഞ്ഞു. കോണ്ഗ്രസിലെ പ്രാദേശിക നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില് പങ്കെടുക്കാത്തതില് പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്ത്തിയത്. കോണ്ഗ്രസ് പ്രാദേശിക നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിര്ത്തിയത്.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില് പങ്കെടുക്കാന് പോകുന്നതിനിടെയാണ് ചേന്തിയില് വച്ച് വി ഡി സതീശന് സഞ്ചരിച്ച വാഹനം തടഞ്ഞത്. ചേന്തിയിലെ പരിപാടി ഉദ്ഘാടനം ചെയ്യാന് മുഖ്യമന്ത്രി സമയം നല്കിയിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ക്രിമിനല് പശ്ചാത്തലമുള്ള ചിലര് ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്‌പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിന്മാറിയത്. എന്നാല് 7.30 നുള്ള ട്രെയിനില് കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുഖ്യമന്ത്രി വി.ഡി സതീശനോട് ചേന്തിയിലെ സംഘാടകര് കയര്ത്തു സംസാരിച്ചു. മുഖ്യമന്ത്രിയുടെ വാഹനം ൈക കാണിച്ച് നിര്ത്തിയ ശേഷം ഗ്ലാസ് താഴ്ത്താന് ആവശ്യപ്പെട്ട ശേഷമായിരുന്നു മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മഉഖ്യമന്ത്രി വാഹനത്തില് നിന്നിറങ്ങി. സംഘടകരോട് സംസാരിച്ച ശേഷം ചടങ്ങില് പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയില് പോയി. മുഖ്യമന്ത്രിയോട് മോശമായി സംസാരിച്ചതിന് സംഘാടകര്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News