Enter your Email Address to subscribe to our newsletters

Bengaluru, 28 ഓഗസ്റ്റ് (H.S.)
കര്‍ണാടകയില്‍സര്‍ക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാല്‍മീകി അഴിമതിയില്‍ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നാഗേന്ദ്രയ്‌ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറോട് അനുമതി തേടിയിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കാനിരിക്കെയാണ് രാജി.
പുനഃസംഘടനയിലൂടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസഭയിലെത്തിയത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ മന്ത്രിയായിരുന്നു നാഗേന്ദ്ര. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. 2024 ജൂണിലായിരുന്നു രാജി. ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെയാണ് വീണ്ടും മന്ത്രിയായത്.
കര്‍ണാടക മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ അക്കൗണ്ടന്റായിരുന്ന ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കോര്‍പ്പറേഷനില്‍ കോടികളുടെ അഴിമതി നടന്നതായി തെളിഞ്ഞത്. കോര്‍പറേഷന്‍ അനധികൃത കൈമാറ്റങ്ങള്‍ നടത്തിയെന്നും ഗ്രാന്റ് തുക ദുരുപയോഗം ചെയ്തുവെന്നും ചന്ദ്രശേഖരന്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി.നാഗേന്ദ്രന്റെ പേരും കുറിപ്പില്‍ ഉണ്ടായിരുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ അന്ന് രാജിവച്ച് പുറത്തു പോയിരുന്നു. എന്നാല്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായതോടെ നാഗേന്ദ്രനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നു.
നാഗേന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വാല്‍മീകി കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 187 കോടി രൂപ വകമാറ്റി കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ദളിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന പ്രചാരണങ്ങള്‍ കാപട്യമാണെന്നും ദളിത് വിഭാഗങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷം തുറന്നടിച്ചു. ഭരണസമിതിയിലെ ഒരാളെ സംരക്ഷിക്കാന്‍ വേണ്ടി ഒരു സമുദായത്തിന് മുഴുവന്‍ ലഭിക്കേണ്ട ഫണ്ട് തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും പ്രതിപക്ഷ നേതൃത്വം വ്യക്തമാക്കി. കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ രാജി ഉണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S