ഓണച്ചന്തകള് ജനങ്ങള്ക്ക് സഹായകമായി; 8.98 കോടിയുടെ വിറ്റുവരവെന്ന് കൃഷി മന്ത്രി
Kozhikkode, 28 ഓഗസ്റ്റ് (H.S.) ഓണക്കാലത്ത് കൃഷിവകുപ്പ് വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ്. അവശ്യ സാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയുന്നതിനും ഓണചന്തകള്‍ സഹായകമായി. ഓണക്കാലത്ത് സംഘടിപ്പിച്ച
T Siddique MLA


Kozhikkode, 28 ഓഗസ്റ്റ് (H.S.)

ഓണക്കാലത്ത് കൃഷിവകുപ്പ് വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ്. അവശ്യ സാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയുന്നതിനും ഓണചന്തകള്‍ സഹായകമായി. ഓണക്കാലത്ത് സംഘടിപ്പിച്ച ഓണസമൃദ്ധി കര്‍ഷക ചന്തകള്‍ വഴി പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് മികച്ച രീതിയില്‍ വിപണനം നടത്താനായി. കതിര്‍ ആപ്പിലൂടെ ഇത് ഏറ്റവും ഫലപ്രദമായി നടത്താനായി. കര്‍ഷകരില്‍നിന്ന് ഹോര്‍ട്ടികോര്‍പ് ശേഖരിച്ച ഉല്‍പന്നങ്ങളുടെ മുഴുവന്‍ പണവും നല്‍കിക്കഴിഞ്ഞു. ചില സാങ്കേതിക പ്രശ്‌നങ്ങളില്‍പെട്ട 202 കര്‍ഷകരുടെ 3.09 ലക്ഷം രൂപ ഒഴികെ ബാക്കി എല്ലാം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനായി. ഇതും ഈ ആഴ്ച തന്നെ നല്‍കുമെന്നു വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു

കര്‍ഷകരില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ശേഖരിച്ച 2.642 ലക്ഷം ടണ്‍ ഉല്‍പന്നങ്ങള്‍ 2,000 കര്‍ഷക ചന്തകള്‍ വഴി വിതരണം ചെയ്തു. 14.25 കോടി വിപണി മൂല്യമുള്ള പച്ചക്കറികള്‍ 2,94,785 ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി. 14,212 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാക്കി. ഓണ ചന്തകളിലൂടെ സബ്‌സിഡി കഴിച്ച് 8.98 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ നെല്ലു കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 1051.34 കോടി രൂപ നല്‍കിയെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. ബാക്കിയുള്ള തുകയും ഉടന്‍തന്നെ നല്‍കും. അടുത്ത ഒന്നാം വിള നെല്ല് സംഭരണം കാര്യക്ഷമമാക്കാന്‍ കൃഷി വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് മുന്‍കൂട്ടി യോഗം ചേരുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കര്‍ഷകര്‍ക്കു സമയബന്ധിതമായി പണം ലഭ്യമാക്കുന്ന രീതി തുടര്‍ന്നും ഉറപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് നാളികേര ദിനത്തില്‍ തിരുവനന്തപുരത്ത് സംസ്ഥാനതല കേരോത്സവം മുഖ്യമന്ത്രി വി.ഡി.സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നാളികേരവുമായി ബന്ധപ്പെട്ട ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം നടക്കും. നാളികേര ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ മുന്‍നിരയില്‍ തിരിച്ചെത്തിക്കാനുള്ള സമഗ്ര നാളികേര പുനരുജ്ജീവന പദ്ധതിക്കു രൂപം നല്‍കും. കോഴിക്കോട് കുറ്റ്യാടിയില്‍ നാളികേര പാര്‍ക്ക് ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ചര്‍ച്ച നടത്തി. ഇതിന്റെ തുടര്‍ നടപടികളായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News