Enter your Email Address to subscribe to our newsletters

Idukki, 28 ഓഗസ്റ്റ് (H.S.)
സമൂഹമാധ്യമത്തിലൂടെ മതവിദ്വാഷ പരാമര്‍ശം പങ്കുവച്ചതിന് എസ്‌ഐക്കെതിരെ നടപടിയ ഒരു മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ കടുത്ത വര്‍ഗീയ-വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ. വിജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും.
വകുപ്പ്തല അന്വേഷണ ചുമതല മൂന്നാര്‍ ഡി.വൈ.എസ്.പിക്കാണ്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ചതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. നടവഴിയിലെ പൂക്കളം ഒരു സ്ത്രീ തട്ടിത്തെറിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിജേഷ് അങ്ങേയറ്റം വര്‍ഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ബംഗലൂരുവില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും, മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് ഇയാള്‍ ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്നും പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നും ഇയാള്‍ ആദ്യത്തെ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി പുതിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
ക്രമസമാധാനപാലന ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരത്തില്‍ സമൂഹത്തില്‍ സ്പര്‍ദ്ധയും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണം ഉണ്ടായതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്‌ഐക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S