Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഓഗസ്റ്റ് (H.S.)
ശബരിമല സംബന്ധിച്ച വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് എഴുത്തുകാരന്‍ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെ കുറിച്ചോ മാളികപ്പുറത്തമ്മയെ കുറിച്ചോ മോശമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സണ്ണി എം. കപ്പിക്കാട് മാധ്യമങ്ങളോടു പറഞ്ഞു. പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകളെ കുറിച്ചു ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സണ്ണി എം കപിക്കാടിനെതിരെ പൊലീസ് കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികള്‍, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങി ഒട്ടേറെ സംഘടനകള്‍ സണ്ണി എം കപിക്കാടിനെതിരെ നിയമനടപടി ആവശ്യപ്പെട്ടിരുന്നു.
ണ്ണി എം കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് നടപടി. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്ക് ആധാരമായ പരാമര്‍ശങ്ങള്‍.
അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിച്ചെന്ന് ആരോപിച്ച സണ്ണി കപിക്കാടിനെതിരെ പന്തളം കൊട്ടാരവും രംഗത്ത് വന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലക്ക് മുമ്പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കവേ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിച്ച സണ്ണി കപിക്കാടിന്റെ നിരൂത്തരവാദിത്വപരമായ ജല്‍പനങ്ങളെ പന്തളം കൊട്ടാരം ശക്തമായി അപലപിക്കുന്നുവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികള്‍ വ്യക്തമാക്കി.
ദൈവ നിന്ദ പ്രകടിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഹിന്ദു സമൂഹം മാത്രമല്ല ഒരു വിശ്വാസി സമൂഹവും ക്ഷമിക്കില്ല. മാപ്പ് അര്‍ഹിക്കാത്ത പ്രവര്‍ത്തിയായിട്ടാണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. ഹിന്ദുമത ആചാരങ്ങളെ തികച്ചും അധിഷേപിക്കുന്ന തരത്തില്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയ സണ്ണി കപിക്കാട് അയ്യപ്പന്റെ മുമ്പില്‍ സാഷ്ടാഗ പ്രണാമം നടത്തി മാപ്പ് അപേക്ഷിക്കണമെന്നും സണ്ണി കപിക്കാടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പ്രദീപ് കുമാര്‍ വര്‍മ്മ സെക്രട്ടറി എംആര്‍ സുരേഷ് കുമാര്‍ വര്‍മ്മ എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S