'ടോക്സിക്' സിനിമയെ രൂക്ഷമായി വിമര്ശിച്ച് അണ്ണാമലൈ
Chennai , 28 ഓഗസ്റ്റ് (H.S.) ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തിയ ടോക്സിക് സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ നേതാവ് കെ അണ്ണാമലൈ. അതിക്രമവും സ്ത്രീവിരുദ്ധതയും മഹത്വവൽക്കരിക്കുന്ന സിനിമയാണിതെന്നും, പ്രദർശനാനുമതി നൽക
Toxic


Chennai , 28 ഓഗസ്റ്റ് (H.S.)

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തിയ ടോക്സിക് സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ നേതാവ് കെ അണ്ണാമലൈ. അതിക്രമവും സ്ത്രീവിരുദ്ധതയും മഹത്വവൽക്കരിക്കുന്ന സിനിമയാണിതെന്നും, പ്രദർശനാനുമതി നൽകുന്നതിൽ സെൻസർ ബോർഡ് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 'ടോക്സിക്' സിനിമയെ പരാമർശിച്ച് അണ്ണാമലൈ സെൻസർ ബോർഡിനെതിരെ രംഗത്തെത്തിയത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും അമിത അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും അടങ്ങിയ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കർശന നിയന്ത്രണം അത്യാവശ്യമാണെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. സ്ത്രീകളെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്ന അത്തരം സിനിമകൾ കുട്ടികൾ കണ്ടാൽ അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിനിമയുടെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

റിലീസ് കഴിഞ്ഞ് 100 കോടിയിലധികം കളക്ഷന് നേടിയതിന് പിന്നാലെയാണ് അണ്ണാമലൈയുടെ വിമര്ശനം. നിയന്ത്രണങ്ങൾ കർശനമാക്കണം. പ്രധാന അഭിനേതാക്കൾ അഭിനയിക്കുന്ന സിനിമകളിൽ പോലും ഏതൊക്കെ രംഗങ്ങൾ അനുവദനീയമാണെന്ന് സെൻസർ ബോർഡ് ഉറച്ച തീരുമാനങ്ങൾ എടുക്കണം അണ്ണാമലൈ പറഞ്ഞു.

എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങൾ കുട്ടികൾ കാണുന്നത് തടയുന്നതിലും കർശന നടപടി വേണം. സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ പ്രായപരിധി കർശനമായി പാലിക്കണം. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങൾക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് അണ്ണാമലൈ പറഞ്ഞു. ചിത്രം ആദ്യ ദിവസം തന്നെ 104 കോടി രൂപ കളക്ഷൻ നേടി. സ്ത്രീകളെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നു, കുട്ടികളെ ഇത് ദിവസവും കാണാൻ പ്രേരിപ്പിച്ചാൽ, ഈ രാജ്യത്തെ സ്ത്രീകൾക്ക് എന്ത് സംഭവിക്കും? അദ്ദേഹം വ്യക്തമാക്കി.

സിനിമകൾ നിരോധിക്കണമെന്നല്ല തൻ്റെ ആവശ്യമെന്നും ചിത്രത്തിലെ നായകൻ്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്സി ചുമതല കൃത്യമായി നിർവഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി. സ്ത്രീകളെ വെറും ഭോഗവസ്തുക്കളായി ചിത്രീകരിക്കുന്നതും സ്ത്രീവിരുദ്ധ നിലപാടുകളെ വിനോദത്തിനായി ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ല. സിനിമയുടെ സ്വാധീനത്തെക്കുറിച്ച് ചലച്ചിത്രപ്രവർത്തകർ ബോധവാന്മാരായിരിക്കണം. അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും അണ്ണാമലൈ ഓർമിപ്പിച്ചു.

സിനിമയ്ക്ക് സമൂഹത്തിൽ വലിയ സ്വാധീനമുള്ളതിനാൽ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് സിനിമാ പ്രവർത്തകരുടെ ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഞങ്ങൾ എല്ലാ പട്ടണങ്ങളിലും കോളജുകളിലും പോയി സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ സെൻസർ ഇത് വ്യക്തമാക്കുന്നു. സിനിമ സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകുന്നുണ്ടോ? ഇല്ല. സിനിമകളിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു അത് നിങ്ങളെയും ബാധിക്കുന്നു. അദ്ദേഹം പറഞ്ഞു.

ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലർത്തുന്ന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനെയും അണ്ണാമലൈ വിമർശിച്ചു. ട്രെയിലറിൽ വരുന്നതുപോലെ സ്ത്രീകൾക്കായി ഒരു ശബ്ദമുണ്ട് ഈ സിനിമയിൽ. സിനിമ കണ്ട് ആസ്വദിക്കൂ. പെൺകുട്ടികളേ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പെൺകുട്ടികളോട് ചിത്രം തിയേറ്ററുകളിൽ കാണാനും അഭ്യർത്ഥിച്ചു.

കെവിഎൻ പ്രൊഡക്ഷൻസും യാഷിൻ്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ പീരിയഡ് ഗ്യാങ്സ്റ്റർ ഡ്രാമ നിർമ്മിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണിതെന്ന് റിപ്പോർട്ടുണ്ട്. നയൻതാര, താര സുതാരിയ, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരോടൊപ്പം യാഷും ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News