ഉമര് ഫൈസിയുടെ പ്രസംഗം : സമസ്ത മുശാവറ ഗൗരവപൂര്വ്വം പരിശോധിക്കുമെന്നും ജിഫ്രി തങ്ങള്
Malappuram, 28 ഓഗസ്റ്റ് (H.S.) ഉമര്‍ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്നും അച്ചടക്ക ലംഘനമാണെന്നും അ
JIFRI MUTHUKKOYA THANGAL


Malappuram, 28 ഓഗസ്റ്റ് (H.S.)

ഉമര്‍ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്നും അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി

കോഴിക്കോട്: സി പി എം വേദിയില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ അറിയിച്ചു.

ഉമര്‍ ഫൈസിയുടേത് ഉള്‍പ്പെടെ ചില നേതാക്കളുടെയും പോഷക സംഘടനകളുടെയും പരസ്യ പ്രസ്താവനകള്‍ അച്ചടക്കത്തിനും സംഘടനാ നിലപാടുകള്‍ക്കും നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവനകള്‍ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതില്‍ ആരും വഞ്ചിതരാകരുതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ തീരുമാനങ്ങളും നിലപാടുകളും മുശാവറ യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതാണെന്നും, അത് ഉത്തരവാദപ്പെട്ടവര്‍ കൃത്യമായി വിശദീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജിഫ്രി തങ്ങളുടെ പ്രസ്താവന

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും പോഷക സംഘടനകളുടേയും ചില നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. കെ ഉമര്‍ ഫൈസി മുക്കം സി പി എം സെമിനാറില്‍ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂര്‍വ്വം പരിശോധിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കള്‍ സംഘടന അച്ചടക്കത്തിനും നിലപാടുകള്‍ക്കും നിരക്കാത്ത വിധം പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും നടത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രസ്താവനകള്‍ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതില്‍ ആരും വഞ്ചിതരാവരുതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേര്‍ന്നു തീരുമാനിക്കുന്നതാണെന്നും അത് ഉത്തരവാദപ്പെട്ടവര്‍ വിശദീകരിക്കുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.

സി പി എം വേദിയിലെ പ്രസംഗത്തിന്റെ പേരില്‍ ഉമര്‍ ഫൈസി മുക്കത്തെ മുശാവറയില്‍ നിന്ന് ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് സമസ്തയിലെ ഒരു വിഭാഗം. പോഷക സംഘടന നേതാക്കള്‍ സമസ്ത നേതൃത്വത്തെ ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേര്‍ന്നു. വരുന്ന മുശാവറയില്‍ ഉമര്‍ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവര്‍ ഉന്നയിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമര്‍ ഫൈസി രംഗത്തെത്തി. വഖവ് ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുമ്പോള്‍ വഖഫ് ബോര്‍ഡ് അംഗം എന്ന നിലയില്‍ വസ്തുത ബോധ്യപ്പെടുത്തേണ്ടത് കൊണ്ടാണ് സെമിനാറില്‍ പങ്കെടുത്തതെന്നാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ പക്ഷം. ഉമര്‍ ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്താക്കാന്‍ ഉള്ള നീക്കത്തിന്റെ പിന്നില്‍ എന്നാണ് ഫൈസി അനുകൂലികളുടെ പ്രതികരണം. വഖഫില്‍ ആര്‍ എസ് എസുകാരെ നിയമിക്കാന്‍ പോലും യു ഡി എഫ് ശ്രമിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉമര്‍ ഫൈസി നടത്തിയത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ സമസ്തക്ക് യോജിച്ചതല്ല എന്നാണ് ഒരു വിഭാഗം സുന്നി നേതാക്കള്‍ ഉന്നയിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News