Enter your Email Address to subscribe to our newsletters

Malappuram, 28 ഓഗസ്റ്റ് (H.S.)
വഖഫ് വിഷയത്തില്‍ സമസ്തയിലെ തര്‍ക്കം മുറുകുന്നു. മുസ്ലിം ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് രൂക്ഷമാകുന്നത്. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മലപ്പുറത്ത് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താസമ്മേളനം വിളിച്ച് രംഗത്തെത്തി.
'ഉമര്‍ ഫൈസി മുക്കം സിപിഎം ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന സമസ്തയ്ക്ക് കളങ്കമുണ്ടാക്കി. സമസ്ത മുശാവറ ഉചിതമായ തീരുമാനം എടുക്കണം. സിപിഎം സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇത് സിപിഎം നടത്തുന്ന രാഷ്ട്രീയക്കളിയാണ്. ഉമര്‍ ഫൈസി മുക്കം അതിന്റെ ഭാഗമായി നില്‍ക്കുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാനും തെറ്റായ പ്രചാരണം നടത്തുന്നു. വഖഫ് ബോര്‍ഡില്‍ ആര്‍എസ്എസ് പ്രതിനിധികളെ നിയമിക്കുന്നില്ല. അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. ഇത് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്.'' നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
''അമുസ്ലിങ്ങളെ നിയമിക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്. അമുസ്ലിങ്ങളെ നിയമിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. നിയമനം നടത്തേണ്ടത് കേരള സര്‍ക്കാറാണ്. കേരള സര്‍ക്കാര്‍ നിയമനം നടത്താത്തത് കൊണ്ടാണ് രണ്ട് ഒഴിവുകള്‍ വന്നത്. കള്ളന്‍ കള്ളന്‍ എന്ന് വിളിച്ച് കള്ളനെ തേടുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 11-ന് മലപ്പുറത്ത് വഖഫ് വിശദീകരണ യോഗം നടത്തും. വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് വിശദീകരണം. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് വിശദീകരണ യോഗം നടത്തുന്നതെന്നും നാസര്‍ ഫൈസി പറഞ്ഞു.
ഓഗസ്റ്റ് 23-ന് മലപ്പുറം ജില്ലാ സിപിഎം സംഘടിപ്പിച്ച വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന സെമിനാറിലായിരുന്നു ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവന. രണ്ട് അമുസ്ലിങ്ങളെ വെക്കാത്ത വഖഫ് ബോര്‍ഡ് ശരിയല്ലെന്നും അത് പിരിച്ചുവിടുകയാണെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ വെച്ച് പരിഹരിച്ചുകൊള്ളാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞെന്നുമാണ് ഉമര്‍ ഫൈസി പ്രസംഗിച്ചത്.
---------------
Hindusthan Samachar / Sreejith S