ഗോവയില് കാസിനോ ഉടമയെ വെടിവച്ച് കൊല്ലാൻ ശ്രമം; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Panagi, 29 ഓഗസ്റ്റ് (H.S.) ഗോവയി കാസിനോ ഡയറക്‌ടറെ വെടിവച്ചു കൊല്ലാൻ ശ്രമം. വെടിവച്ച അജ്ഞാതരെ പിടികൂടാൻ ഗോപ പോലീസ് തെരച്ചിൽ ആരംഭിച്ചു. ഗോവയിലെ പോർവോറിമിലെ ഹോട്ടലിന് പുറത്ത് ഒരു കാസിനോ ഗ്രൂപ്പിൻ്റെ ഡയറക്‌ടറെ വെടിവച്ചതായി ആരോപിക്കപ്പെടുന്ന രണ്ട്
Gunshot


Panagi, 29 ഓഗസ്റ്റ് (H.S.)

ഗോവയി കാസിനോ ഡയറക്‌ടറെ വെടിവച്ചു കൊല്ലാൻ ശ്രമം. വെടിവച്ച അജ്ഞാതരെ പിടികൂടാൻ ഗോപ പോലീസ് തെരച്ചിൽ ആരംഭിച്ചു. ഗോവയിലെ പോർവോറിമിലെ ഹോട്ടലിന് പുറത്ത് ഒരു കാസിനോ ഗ്രൂപ്പിൻ്റെ ഡയറക്‌ടറെ വെടിവച്ചതായി ആരോപിക്കപ്പെടുന്ന രണ്ട് അജ്ഞാതരെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രാത്രി 8.45 ഓടെ പോർവോറിമിലെ മജസ്റ്റിക് പ്രൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിൻ്റെ ഡയറക്‌ടർ ശ്രീനിവാസ് നായക്കിനു നേരെ രണ്ട് പേർ മൂന്ന് റൗണ്ട് വെടിയുതിർത്തതായി പൊലീസ് സൂപ്രണ്ട് (വടക്കൻ ഗോവ) ഹരിശ്ചന്ദ്ര മദ്കൈക്കർ പറഞ്ഞു. തൻ്റെ കാറിൽ ഇരിക്കുകയായിരുന്ന നായക്ക്, അംഗരക്ഷകർക്കൊപ്പം പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.

ഹോട്ടലിൻ്റെ ഗേറ്റിന് സമീപം രണ്ട് പേർ കാത്തുനിന്ന ശേഷം നായക്കിൻ്റെ കാറിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർത്തതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുവരെയും പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായി മദ്കൈക്കർ കൂട്ടിച്ചേർത്തു. തനിക്ക് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതമാണെന്നും നായക്ക് പറഞ്ഞു.

ഇന്നലെ രാത്രി പ്രാദേശിക പൊലീസ് സ്റ്റേഷന് സമീപമുള്ള ഒരു പഞ്ചനക്ഷത്ര പ്രോപ്പർട്ടിക്ക് പുറത്ത് വെടിവയ്പ്പ് നടന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികൾക്ക് നേരം തിരിച്ചു വെടിയുതിർത്തതിനാൽ ഡയറക്‌ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇത്തരമൊരു സംഭവം ആദ്യമാണെന്ന് മുഖ്യമന്ത്രി സാവന്ത് പറഞ്ഞു.

പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ടവരെ എത്രയും വേഗം അറസ്റ്റ് ചെയ്യും. ആരെയും വെറുതെ വിടില്ല, അദ്ദേഹം പറഞ്ഞു, ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Sreejith S


Latest News