ഖർഗെ പങ്കെടുത്ത ചടങ്ങിനുശേഷം സ്ഥലത്തു ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തിൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
New delhi, 29 ഓഗസ്റ്റ് (H.S.) ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിനുശേഷം സ്ഥലത്തു ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തിൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8 ന് നടന്ന സംഭവ
BJP attacks Rahul Gandhi's statement that the government will fall within a year


New delhi, 29 ഓഗസ്റ്റ് (H.S.)

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിനുശേഷം സ്ഥലത്തു ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തിൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നും കേസ് എടുപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമാണ് ഈ പ്രവൃത്തിയെന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധി ഇതു ഭരണഘടനാ ലംഘനമാണെന്നും പറഞ്ഞു. ഖർഗെയ്ക്കു നീതി ലഭിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളത്തിലാണ് രാജ്യത്ത് ദലിതർ ഇപ്പോഴും വിവേചനം നേരിടുന്നതായി രാഹുൽ ഗാന്ധി ആരോപിച്ചത്.

രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് ക്ഷേത്രം സന്ദർശിച്ചതിനുശേഷം ബിജെപി നേതാക്കളെത്തി ശുദ്ധീകരണം നടത്തി. ജീവിതം മുഴുവൻ രാജ്യത്തിനും ഭരണഘടനയ്ക്കും വേണ്ടി സമർപ്പിച്ച മല്ലികാർജുൻ ഖർഗെ പ്രസംഗിച്ച വേദിയിലും ശുദ്ധീകരണ ചടങ്ങ് നടന്നു. ഇതൊക്കെ ചെയ്യുന്നത് ബിജെപിയിലെയും ആർഎസ്എസിലെയും ആളുകളാണെന്നും രാഹുൽ ആരോപിച്ചു. നിലവിൽ രാജ്യത്ത് ഭരണഘടനയുടെയും ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘രാജ്യത്ത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടം നടക്കുന്നു. ഒരു വശത്ത് ഇന്ത്യൻ ഭരണഘടന, അംബേദ്കർ, ഗാന്ധി, ജവാഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ ഭരണഘടന. മറുവശത്ത് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയം ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾക്കിടയിലാണ്’’ – മാധ്യമങ്ങളോട് രാഹുൽ പറഞ്ഞു.

ഭരണഘടനാപരമായ സംരക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും രാജ്യത്ത് ദലിതർ ഇപ്പോഴും വിവേചനം നേരിടുന്നു. സ്കൂളുകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ ഇപ്പോഴും ദലിത് കുട്ടികളെ നിർബന്ധിക്കുന്നു, കുടിവെള്ളം ഉപയോഗിക്കുന്നതിലും വിവേചനം നിലനിൽക്കുന്നു. ദലിതർക്ക് പൊതുകിണറുകളിൽനിന്നു ജലമെടുക്കാൻ അനുവാദം നൽകാത്തതിനാൽ സ്വന്തമായി കിണർ കുഴിക്കേണ്ടി വരുന്നു. ചായക്കടകളിൽ പോലും ജാതി വിവേചനം കാണാമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News