നട്ടെല്ല് അടിയറവെക്കുന്ന പ്രസാധക സ്ഥാപനം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്ന് വിഡി സതീശൻ
Thiruvananthapuram, 29 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം : സോണിയാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധികരിക്കുന്നതിൽ നിന്നും പിന്മാറിയ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. പെൻഗ്വിൻ കൈക്കൊണ
VD Satheeshan ,Kerala CM


Thiruvananthapuram, 29 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം : സോണിയാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധികരിക്കുന്നതിൽ നിന്നും പിന്മാറിയ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. പെൻഗ്വിൻ കൈക്കൊണ്ട തീരുമാനം അതീവ ആശങ്കാജനകമാണ്. ഒരു ആഗോള പ്രസാധകന് ലോകമെമ്പാടും ഒരു പുസ്തകം അതിന്റെ യഥാർത്ഥ രൂപത്തിൽ പുറത്തിറക്കാൻ കഴിയുമ്പോഴാണ്, ഇന്ത്യയിൽ മാത്രം വസ്തുതകൾ സെൻസർ ചെയ്യാനും തിരുത്താനുമുള്ള ഈ വ്യഗ്രത എന്നത് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭീഷണിപ്പെടുത്തലിലൂടെ ഭരണം നടത്തുകയും, യാഥാർത്ഥ്യത്തെ നേരിടാൻ ഭയപ്പെടുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നടപടികളുടെയും ഫലമാണ് ഈ ഭീരുത്വമെന്നും

അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പിക്കാൻ സത്യത്തെ തിരുത്തിയെഴുതാനോ ഒഴിവാക്കാനോ കഴിയില്ല.സുതാര്യതയോടുമുള്ള ഭയമാണ് വസ്തുതകളെ അടിച്ചമർതാനുള്ള കേന്ദ്ര സർക്കാർ നീക്കമെന്നും ജനാധിപത്യത്തിൽ സംവാദങ്ങളിലൂടെയാണ് വസ്തുതകളെ നേരിടേണ്ടതെന്നും അല്ലാതെ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി കീഴടക്കലല്ലെന്നും മുഖ്യമന്ത്രി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News