ന്യൂയോര്ക്കിലെ 'സാർവത്രിക ഏകത്വം' പരിപാടിയിൽ ആർഎസ്എസ് സർസഘ ചാല ക്ക് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും
Newyork, 29 ഓഗസ്റ്റ് (H.S.) ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടക്കുന്ന ''സാർവത്രിക ഏകത്വം'' പരിപാടിയിൽ ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും. ആർ‌എസ്‌എസ് ശതാബ്‌ദി വാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സ
RSS Sarsanghchalk Dr Mohan Bhagwat.


Newyork, 29 ഓഗസ്റ്റ് (H.S.)

ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടക്കുന്ന 'സാർവത്രിക ഏകത്വം' പരിപാടിയിൽ ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും. ആർ‌എസ്‌എസ് ശതാബ്‌ദി വാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11:30യ്‌ക്ക് നടക്കുന്ന പരിപാടിയിൽ 85 നഗരങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക ക്കും .

200ലധികം സംഘടനകൾ പരിപാടിയിൽ പങ്കാളികളായിട്ടുണ്ട്. 39 യുഎസ് സംസ്ഥാനങ്ങളിൽ നിന്നായി 5,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ വിശ്വസിക്കുന്നത്.

'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ഇന്ത്യൻ തത്ത്വചിന്തയുടെ ആഘോഷമാണ് ഈ പരിപാടി. നമ്മുടെ ഇടയിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നമുക്ക് സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ കഴിയും പ്രിയ സാമന്ത് പറഞ്ഞു. സംസ്‌കാരികവും ആത്മീയവുമായ ഘടകങ്ങളുടെ ഒരു സർവമത സമ്മേളനമായിരിക്കും ഈ പരിപാടിയെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്ക, കാനഡ, യുകെ എന്നീ രാജ്യങ്ങളിലെ ത്രിരാഷ്‌ട്ര പര്യടനത്തിൻ്റെ ഭാഗമായി ചൊവ്വാഴ്‌ചയാണ് ആർ‌എസ്‌എസ് മേധാവി ന്യൂയോർക്കിൽ എത്തിയത്. വെള്ളിയാഴ്‌ച ഭാഗവത് യുഎസ് പര്യടനത്തിനിടെ ന്യൂയോർക്കിലെ ഇസ്‌കോൺ ക്ഷേത്രം സന്ദർശിക്കുകയും ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്‌തു, ക്ഷേത്രത്തിൽ ഭക്തരെ അഭിസംബോധന ചെയ്‌തുകൊണ്ട് ലോകത്തിലെ സംഘർഷങ്ങളെയും ഭിന്നതകളെയും മറികടക്കാൻ കൃഷ്‌ണബോധം സഹായിക്കുമെന്ന് ഭാഗവത് ഊന്നിപ്പറഞ്ഞു. വ്യത്യാസങ്ങളും സംഘർഷങ്ങളും ഉണ്ടെങ്കിലും ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ കൃഷ്‌ണബോധം വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്നത്തെ ലോകത്ത് നിരവധി സംഘർഷങ്ങളുണ്ട്, നിരവധി ദ്വന്ദ്വങ്ങളുണ്ട്. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഒരേയൊരു കാര്യം അവബോധമാണ്. ആ ബോധം കൃഷ്‌ണബോധമാണ് - നമ്മൾ ഒന്നാണ്, ഈ ലോകത്തിലെ ഈ ദ്വന്ദ്വങ്ങളിലൂടെ നമുക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു, നിരവധി വൈവിധ്യങ്ങളും ദ്വന്ദ്വങ്ങളും സംഘർഷങ്ങളും ഉണ്ടെങ്കിലും വാസ്‌തവത്തിൽ എല്ലാം കൃഷ്‌ണനാണ് ഭാഗവത് പറഞ്ഞു.

എല്ലാം കൃഷ്‌ണൻ്റെ ഭാഗമാണ് എന്ന ധാരണ ആളുകളുടെ ഹൃദയങ്ങളിൽ എത്തിയാൽ, അത് മികച്ച സഹകരണബോധമുള്ള ഒരു ലോകം സൃഷ്‌ടിക്കാൻ സഹായിക്കും. എല്ലാം കൃഷ്ണനാണ് - ആ വാക്ക് എല്ലാ ഹൃദയങ്ങളിലും എത്തിയാൽ, ലോകം തീർച്ചയായും മികച്ച ഒരു ലോകമായിരിക്കും; അത് ഇന്ന് നമ്മൾ കാണുന്ന ഭൗതിക ലോകമായിരിക്കില്ല, ഓരോ മനുഷ്യനും അത് ഒരു സ്വർഗീയ വാസസ്ഥലമായിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു

---------------

Hindusthan Samachar / Sreejith S


Latest News