തൃശൂർ തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു
Thrissur , 29 ഓഗസ്റ്റ് (H.S.) തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. 72കാരൻ വേലിയത്ത് കുമാരനാണ് മരിച്ചത്. മകൻ പ്രജിഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി തിരിച്ച് വന്ന സമയം വീട്ടിലേക്ക് കയറുമ്പോൾ പുറകിലൂടെ വന്ന മകൻ കഴു
SON HACKS FATHER THRISSUR


Thrissur , 29 ഓഗസ്റ്റ് (H.S.)

തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. 72കാരൻ വേലിയത്ത് കുമാരനാണ് മരിച്ചത്. മകൻ പ്രജിഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി തിരിച്ച് വന്ന സമയം വീട്ടിലേക്ക് കയറുമ്പോൾ പുറകിലൂടെ വന്ന മകൻ കഴുത്തിനു പുറകിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുനമ്പം ഉന്നതി സ്വദേശി കുaമാരൻ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നയാളെന്നും മകൻ വെട്ടികൊലപ്പെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് മെമ്പർ പറഞ്ഞു.

ഏതാനും ദിവസങ്ങള്ക്ക് മുൻപാണ് കേരളത്തെ ആകെ ഞെട്ടിച്ച എഴുകുംവയലിലെ ഇരട്ട കൊലപാതകം നടന്നത്. അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിൻ്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും സമാന സംഭവം നടന്നത്.

എഴുകുംവയലിലെ ഇരട്ട കൊലപാതകം നടത്തിയ പ്രതി അജീഷിന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. അതിന് കാരണം അജീഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളാണ്. അധികമാരോടും സംസാരിക്കാത്ത കൂട്ടത്തിലാണ് അജീഷ്. വീട്ടിലുള്ളപ്പോൾ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടും. അതേസമയം മാതാപിതാക്കളാകട്ടെ തൻ്റെ മകനെ കുറിച്ച് മോശമായി മറ്റുള്ളവരോട് സംസാരിക്കുക പോലുമില്ലായിരുന്നു. അങ്ങനെയിരിക്കയാണ് കൊലപാതകം നടക്കുന്നത്. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് ഇയാൾ പൊലീസിന് നൽകിയത്.

അതേസമയം തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ ലഹരിക്കടിമയാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News