മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗത്തിനെ ഇന്ന് കോടതിയില് ഹാജരാക്കും; അറസ്റ്റില് പ്രതിഷേധം
Thiruvanathapuram, 29 ഓഗസ്റ്റ് (H.S.) തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചെന്തി അനിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയിലാണ് അനിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ ക
cm block


Thiruvanathapuram, 29 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചെന്തി അനിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയിലാണ് അനിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയില്‍ എടുത്തത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ അന്യയമായി തടഞ്ഞു വെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും.

ചേന്തിയില്‍ സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിര്‍ത്തിയത്. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. 'എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?' എന്നായിരുന്നു ചേന്തി അനിലിന്റെ മറുപടി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും പ്രതിഷേധക്കാരെ തള്ളി മാറ്റി മുഖ്യമന്ത്രിക്ക് വഴി ഒരുക്കുകയും ചെയ്തു. ഇതോടെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പെമ്പഴിന്തിയിലേക്ക് പോവുകയും ചെയ്തു. പിന്നാലെയാണ് പോലീസ് കേസെടുത്തത്.

അനിലിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. ഇതൊരു ജനാധിപത്യ പാര്‍ട്ടി അല്ലേ എന്നും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും അറസ്റ്റ് മോശമായ രീതിയാണെന്നും സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. കേസെടുക്കേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം പറഞ്ഞത്. പിന്നെ ആരുടെ നിര്‍ദേശപ്രകാരമാണ് കേസും അറസ്റ്റും എന്നും സുഹൈല്‍ ഷാജഹാന്‍ ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News