Enter your Email Address to subscribe to our newsletters

New delhi, 03 ഓഗസ്റ്റ് (H.S.)
വനിതാ ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റവിമുക്തൻ. ഡൽഹി റോസ് അവന്യൂ വിചാരണ കോടതിയുടേതാണ് വിധി. കേസിലെ കൂട്ടുപ്രതിയായ ഫെഡറേഷൻ മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. സാക്ഷികൾ കൂറുമാറിയതും മൊഴികൾ മാറ്റിയതുമാണ് പ്രതികൾക്ക് അനുകൂലമായത്. വിധിക്കെതിരെ പരാതിക്കാരായ താരങ്ങൾ മേൽക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.
രാജ്യത്തിന് അഭിമാനമായി മാറിയ, അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടിയ ആറ് വനിതാ ഗുസ്‌തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ഔദ്യോഗികമായി പരാതി നൽകിയത്. താരങ്ങളുടെ പരാതിയിൽ കേസെടുക്കാൻ ഡൽഹി പൊലീസ് തയ്യാറാകാതിരുന്നതോടെ രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ മാസങ്ങളോളം നീണ്ട പ്രതിഷേധമാണ് അരങ്ങേറിയത്. കായിക താരങ്ങൾക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും രംഗത്തെത്തിയതോടെ സംഭവം ദേശീയതലത്തിൽ വലിയ ചർച്ചയായി മാറി. തുടർന്ന് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
ഏകദേശം രണ്ടര വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പരാതിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷക റെബേക്ക ജോൺ കോടതിയിൽ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ രാജീവ് മോഹൻ്റെ നേതൃത്വത്തിൽ റെഹാൻ ഖാൻ, ഋഷഭ് ഭാട്ടി എന്നിവർ ഹാജരായി വാദങ്ങൾ പൂർത്തിയാക്കിയിരുന്നു. കേസിനെ തുടർന്ന് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ബ്രിജ് ഭൂഷണിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ പകരം മകന് സീറ്റ് നൽകുകയും അദ്ദേഹം വിജയിക്കുകയും ചെയ്‌തു. കുറ്റവിമുക്തനായതോടെ ബ്രിജ് ഭൂഷൺ വീണ്ടും പാർട്ടി പദവികളിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.
2023 ജനുവരി 18 നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് വനിതാ താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അന്വേഷണ സമിതിയെ നിയോഗിച്ചതോടെ താരങ്ങൾ സമരം താത്കാലികമായി അവസാനിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് താരങ്ങൾ വീണ്ടും 2023 ഏപ്രിൽ 23:
ജന്തർ മന്തറിൽ സമരം പുനരാരംഭിച്ചു.
തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു. ഇതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലുള്ള പോക്സോ കേസാ
യിരുന്നു.
---------------
Hindusthan Samachar / Sreejith S