ഡാമുകളിലെ മണ്ണ് നീക്കും; നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
Thiruvananthapuram, 03 ഓഗസ്റ്റ് (H.S.) സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 2018ലെയും 2019ലെയും പ്രളയത്തിന് ശേഷം സംസ്ഥാനത്തെ എല്ലാ നദികളിലും വലിയ തോത
V D Satheeshan


Thiruvananthapuram, 03 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 2018ലെയും 2019ലെയും പ്രളയത്തിന് ശേഷം സംസ്ഥാനത്തെ എല്ലാ നദികളിലും വലിയ തോതിൽ മണ്ണടിഞ്ഞിട്ടുണ്ട്. ഡാമുകളിലും സമാനമായ രീതിയിൽ മണ്ണ് നിറഞ്ഞതിനാൽ അവയുടെ സംഭരണശേഷി ഗണ്യമായി കുറഞ്ഞു. ചെറിയ മഴ പെയ്യുമ്പോൾ തന്നെ നദികളിൽ വെള്ളം പൊങ്ങുന്നതിന് പ്രധാന കാരണം ഇതാണ്. ഈ സാഹചര്യത്തിലാണ് ഡാമുകളിലെ ചെളി നീക്കം ചെയ്യാനും നദികളിലെ മണൽ വാരനും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്.

കഴിഞ്ഞ എട്ടു വർഷമായി ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും നിയമസഭയിൽ താൻ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിയാറിനാൽ ചുറ്റപ്പെട്ട തൻ്റെ മണ്ഡലമായ പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ചെറിയ മഴയിൽ പോലും വെള്ളത്തിനടിയിലാകുന്നത് നദികളിൽ മണ്ണടിഞ്ഞത് കാരണമാണ്. ഇത് നീക്കം ചെയ്യുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും അതിനുള്ള നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തുറന്നുവിടുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. ജനങ്ങൾക്കിടയിൽ യാതൊരുവിധ ഉത്കണ്ഠയും വേണ്ട. ഇടുക്കി അണക്കെട്ടിൽ 38.91 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇടമലയാർ (46.64 ശതമാനം), ബാണാസുര സാഗർ (52.9 ശതമാനം), കക്കി (44.82 ശതമാനം), കല്ലട (45 ശതമാനം), മലമ്പുഴ (35 ശതമാനം), പീച്ചി (34 ശതമാനം) എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. നിലവിൽ മൂഴിയാർ അണക്കെട്ടിൽ നിന്ന് മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നത്.

കെഎസ്ഇബിയുടെ കീഴിലുള്ള കല്ലാർകുട്ടി, പാംബ്ല, മലങ്കര തുടങ്ങി മൂന്നിടങ്ങളിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മലങ്കര ഡാം 2022ലെ നോട്ടിഫിക്കേഷൻ പ്രകാരം ഇടയ്ക്കിടെ തുറന്നുവിടുന്ന ചെറിയ ഡാം മാത്രമാണ്. ചെറിയ അണക്കെട്ടുകളിൽ രാത്രികാലങ്ങളിൽ ജലം തുറന്നുവിടുന്ന സാഹചര്യം ഉണ്ടോയെന്ന് കെഎസ്ഇബിയും ജലസേചന വകുപ്പും ദിവസവും രണ്ടുതവണ വിലയിരുത്തുന്നുണ്ട്. ജില്ല കലക്ടറുടെ അംഗീകാരത്തോടെ മാത്രമേ ഇത്തരം ചെറിയ അണക്കെട്ടുകൾ തുറന്നുവിടുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി

---------------

Hindusthan Samachar / Sreejith S


Latest News