Enter your Email Address to subscribe to our newsletters

Thiruvananthapuram ,3 ഓഗസ്റ്റ് (H.S.)
ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി സതീശൻ. താൻ പോയത് സ്വകാര്യ യാത്രയ്ക്കോ പാർട്ടി സമ്മേളനത്തിനോ അല്ലെന്നും നിക്ഷേപകരുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്താൻ താല്പര്യം അറിയിച്ചിരുന്നു. അവർ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം കൊച്ചിയിലെത്തി. അവരുടെ യാത്ര അന്ന് തന്നെ ഡൽഹിയിലേക്ക് നിശ്ചയിച്ചതിനാൽ ആണ് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോയത്. അല്ലാതെ ഒരു സ്വകാര്യ ആവശ്യത്തിനായല്ല യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
യാത്രയ്ക്ക് വേണ്ടി സർക്കാരിൻ്റെ ഒരു രൂപ പോലും നഷ്ടപ്പെടുത്തിയിട്ടില്ല. 80 ലക്ഷം രൂപ പ്രതിമാസം ഹെലികോപ്റ്ററിന് വാടക നൽകുന്നുണ്ട്. 25 മണിക്കൂർ സൗജന്യമായി പറക്കാം എന്നാണ് കരാർ. കരാറിൽ പറഞ്ഞിട്ടുള്ള സൗജന്യ യാത്ര മാത്രമേ മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെയും ഉപയോഗിച്ചിട്ടുള്ളൂ. അത് സ്വകാര്യ ആവശ്യങ്ങൾക്കല്ല . പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പോലും ഈ ഹെലികോപ്റ്ററിൽ ആണ് പോയത്. അതേക്കുറിച്ച് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ മറച്ചുവച്ചിട്ടുമില്ല. വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നടപടിയെ അദ്ദേഹം വിമർശിച്ചു. യാത്രയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിൽ തീരുമാനമുണ്ടാകുമ്പോൾ അത് വ്യക്തമാക്കുമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി. ഉദ്യോഗാർഥികളുമായി മന്ത്രിമാരും താനും മൂന്ന് തവണ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. എന്നാൽ വിദ്യാഭ്യാസ വകുപ്പിൽ കുട്ടികളുടെ എണ്ണം കുറയുന്നതുമൂലമുണ്ടാകുന്ന 'ഡിവിഷൻ ഫോൾ' ആണ് നിയമനങ്ങൾക്ക് പ്രധാന തടസമാകുന്നത്.
---------------
Hindusthan Samachar / Sreejith S