സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; എല്ലാ ജില്ലകളിലും അലർട്ട്
Thiruvananthapuram, 03 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ൽ എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിൽ പോറം ചലന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്
Rain


Thiruvananthapuram, 03 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ൽ എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിൽ പോറം ചലന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു ജില്ലകളിലും യെല്ലോ അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതും മഴയുടെ തീവ്രത വർധിപ്പിക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. പ്രധാനമായും മലയോര മേഖലകളിലായിരിക്കും മഴ കൂടുതൽ ശക്തിപ്രാപിക്കുക. അതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ജില്ല ഭരണകൂടത്തിൻ്റെ നിർദേശാനുസരണം ആവശ്യമെങ്കിൽ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണം. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. മോശം കാലാവസ്ഥയെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ജാഗ്രത പാലിക്കണം.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

മഴ കനത്തതോടെ സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. പുഴകളിലും തോടുകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും കർശന വിലക്കുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും വാഹനങ്ങളിൽ പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

അപകട മുന്നറിയിപ്പുകൾ നൽകുന്നതിനായി എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാളെ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നിലവിലുള്ളത്. എന്നാൽ ഈ മാസം അഞ്ചിന് ശേഷം വീണ്ടും മഴ ശക്തമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

---------------

Hindusthan Samachar / Sreejith S


Latest News