Enter your Email Address to subscribe to our newsletters

New delhi, 03 ഓഗസ്റ്റ് (H.S.)
ഉപതെരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ ബങ്കിപൂര്‍, മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചല്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ ദാതിയ നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ അശുതോഷ് തിവാരിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഘന്‍ശ്യാം സിങ് 6,029 വോട്ടുകള്‍ക്ക് സീറ്റ് നലനിര്‍ത്തി.
ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബിഹാറിലെ ബങ്കിപുര്‍ മണ്ഡലത്തില്‍ ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ ഏറെ മുന്നിലാണ് ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിതിന്‍ നബിന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രശാന്ത് കിഷോറിന്റെ ആദ്യ തെ?രഞ്ഞെടുപ്പ് മത്സരം കൂടിയാണിത്. ബിജെപി സ്ഥാനാര്‍ഥിയായി നീരജ് കുമാര്‍ സിന്‍ഹയാണ് പ്രശാന്ത് കിഷോറിന്റെ എതിരാളി.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രശാന്ത് കിഷോര്‍ ലീഡ് നേടിയിരുന്നു. പതിനാലാം റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ 28,201 വോട്ടുകള്‍ നേടിയ പ്രശാന്ത് ബിജെപിയുടെ നീരജ് കുമാറിനെക്കാള്‍ 7781 വോട്ടുകള്‍ക്ക് മുന്നിലെത്തിയിരുന്നു. ആകെ 31 റൗണ്ട് ആണ് വോട്ടെണ്ണല്‍.
ബങ്കിപൂരിന് പുറമേ, ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിലെ മഞ്ജല്‍പൂരിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ ദാതിയയില്‍ മാത്രം ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന വന്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് ശേഷം ഫലമറിയുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. രാജ്യത്തിന്റെ, പ്രത്യേകിച്ച് യുവ വോട്ടര്‍മാരുടെ നിലപാടും ഫലം വരുമ്പോള്‍ അറിയാം.
ദാതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ആദ്യഘട്ട ട്രെന്‍ഡുകള്‍ ബിജെപിയ്ക്ക് അനുകൂലമായിരുന്നെങ്കിലും പിന്നീട് ബിജെപി സ്ഥാനാര്‍ഥി അശുതോഷ് തിവാരിയെ പിന്നാലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഘന്‍ശ്യാം സിങ് വിജയിക്കുകയായിരുന്നു.
ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാന പോരാട്ടമായ മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ അശുതോഷ് തിവാരിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കുന്‍വര്‍ ഘനശ്യം സിങ്ങും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രക്ക് പകരമായാണ് അശുതോഷ് തിവാരിയെ ബിജെപി രംഗത്തിറക്കിയത്. 2008 മുതല്‍ 2018 വരെ തുടര്‍ച്ചയായി മൂന്ന് തവണ നരോത്തം മിശ്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു.
---------------
Hindusthan Samachar / Sreejith S