സിജെപി പ്രതിഷേധം; കേസുകള് പിന്വലിക്കുന്നത് സംസ്ഥാനങ്ങള്ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി
New delhi, 03 ഓഗസ്റ്റ് (H.S.) പരീക്ഷാ ക്രമക്കേടില്‍ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് കേന്ദ്രം അറിയിച്
cjp


New delhi, 03 ഓഗസ്റ്റ് (H.S.)

പരീക്ഷാ ക്രമക്കേടില്‍ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കോടതി നിര്‍ദേശം. പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

പ്രതിഷേധത്തിനിടെ അമിതമായ പൊലീസ് ബലപ്രയോഗം നടന്നുവെന്ന ആരോപണത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. ബലപ്രയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അനാവശ്യമായി സംരക്ഷണം നല്‍കരുതെന്നും വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ മറവില്‍ കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരുവിധ പരിഗണനയും ഉണ്ടായിരിക്കില്ല. പൊലീസുകാര്‍ക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ മറവില്‍ നുഴഞ്ഞുകയറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തവര്‍, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ എന്നിങ്ങനെ എഫ്‌ഐആറുകള്‍ തരംതിരിച്ച് അന്വേഷണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരെ മാത്രമേ ക്രിമിനല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവൂവെന്നും ചെറിയ കേസുകളോ രാഷ്ട്രീയ പ്രതിഷേധങ്ങളോ ഉള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.എന്നാല്‍ ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയവര്‍ക്ക് പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ മാത്രം സംരക്ഷണം തേടാന്‍ കഴിയില്ല.അടുത്ത വാദത്തിന് മുന്‍പായി എല്ലാ കക്ഷികളും മറുപടികള്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. കേസ് ഓഗസ്റ്റ് 18 ന് വീണ്ടും പരിഗണിക്കും.

---------------

Hindusthan Samachar / Sreejith S


Latest News