വയനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കനത്ത ദുരന്തം: സംസ്ഥാനത്തിന് അടിയന്തര കേന്ദ്രസഹായം വേണമെന്ന് ജോസ് കെ. മണി എം.പി; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു
kottayanm, 03 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയിലും അതോടൊപ്പം ഉണ്ടായ പ്രകൃതിദുരന്തങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട
വയനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കനത്ത ദുരന്തം: സംസ്ഥാനത്തിന് അടിയന്തര കേന്ദ്രസഹായം വേണമെന്ന് ജോസ് കെ. മണി എം.പി; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു


kottayanm, 03 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയിലും അതോടൊപ്പം ഉണ്ടായ പ്രകൃതിദുരന്തങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭ എം.പിയുമായ ജോസ് കെ. മണി. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു.

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധി ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് വീടുകളും വസ്തുവകകളും നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും, ഇരയായവർക്കുള്ള അടിയന്തര ദുരിതാശ്വാസമെത്തിക്കുന്നതിനും, തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം അത്യാവശ്യമാണെന്ന് ജോസ് കെ. മണി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മഴക്കെടുതിയിൽ വീടുകൾ പൂർണ്ണമായും ഭാഗികമായും തകരുകയും, ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയും, കൃഷിമേഖല വൻ തകർച്ച നേരിടുകയും ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ഓണാഘോഷം മുന്നിൽക്കണ്ട് ചെറുകിട-ഇടത്തരം വ്യാപാരികളും സവിശേഷ മേഖലകളിലെ ബിസിനസുകാരും വലിയ തുക മുടക്കി സംഭരിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പൂർണ്ണമായി നശിച്ചുപോയത്. വ്യാപാര മേഖല നേരിട്ട ഈ കനത്ത തിരിച്ചടിയിൽ നിന്ന് കരകയറാൻ അവർക്കായി പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ദുരന്തത്തിൽ തകർന്ന റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പുനർനിർമ്മിക്കുന്നതിനും, കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ അനിവാര്യമാണ്. സംസ്ഥാനത്തിന്റെ ഇന്നത്തെ ദയനീയ സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പരമാവധി തുക അനുവദിക്കുകയും, പ്രത്യേകം സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുകയും വേണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Roshith K


Latest News