Enter your Email Address to subscribe to our newsletters

Bengaluru, 03 ഓഗസ്റ്റ് (H.S.)
കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മന്ത്രിസഭാ വികസിപ്പി്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഒഴിവുള്ള 20 മന്ത്രിസ്ഥാനങ്ങളും ഒരേസമയം നികത്തി. വൈകിട്ട് 4.05ന് ലോക് ഭവനിലായിരുന്നു് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മന്ത്രിസഭാ വികസനത്തോടൊപ്പം നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എന്നീ സുപ്രധാന സ്ഥാനങ്ങളിലേക്കും നിയമനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തംഗഗി, രുദ്രപ്പ ലാമണി, കെ.എസ്. ബസന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂര്‍ത്തി, ബി.സെഡ്. സമീര്‍ ഖാന്‍, റിസ്വാന്‍ അര്‍ഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗ ഷെട്ടി, മങ്കാള വൈദ്യ, അജയ് സിങ്, എന്‍. ചലുവരായ സ്വാമി, കെ.എം. ശിവലിംഗെഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ രായറെഡ്ഡി, വിജയാനന്ദ കാസപ്പനവര്‍, ലക്ഷ്മണ്‍ സവദി എന്നിവരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, മലയാളിയും ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയുമായ എന്‍.എ. ഹാരിസ് മന്ത്രിസഭയിലുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഒഴിവുള്ള എല്ലാ മന്ത്രിസ്ഥാനങ്ങളും ഒരേസമയം നികത്താനുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മേഖലാ-സാമുദായിക സന്തുലിതാവസ്ഥയും പാര്‍ട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധാനവും ഉറപ്പാക്കുന്ന തരത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിസഭാ വികസനത്തോടൊപ്പം നിയമസഭയുടെ പ്രധാന ഭരണഘടനാപരമായ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളും പ്രഖ്യാപിച്ചു. ജി.എസ്. പട്ടീലിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. എ.എസ്. പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറാകും. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനായി സലീം അഹമ്മദിനെയും ഡെപ്യൂട്ടി ചെയര്‍പേഴ്സണായി ഉമാശ്രീയെയും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4.05ന് ലോക് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിസഭാ വികസനവും പ്രധാന നിയമനങ്ങളും പൂര്‍ത്തിയാകുന്നതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Sreejith S