അവഗണന തുടർന്ന് സർക്കാർ; എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 29-ാം ദിവസത്തിലേക്ക്, നിരാഹാര സമരം അഞ്ചാം ദിനത്തിൽ
Kerala, 03 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് എൽപി സ്കൂൾ ടീച്ചർ (LPST) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധ സമരം 29-ാം ദിവസത്തിലേക്ക് കടന്നു. സർക്കാർ തലത്തിൽ അനുകൂലമായ നടപടികളൊ
'മുൻ സർക്കാർ നൽകിയ വാഹനത്തിലാണ് പോയത്, ഭക്ഷണം കഴിച്ചതിൽ എന്ത് തെറ്റ്?'; സത്കാര വിവാദത്തിൽ വി.ഡി. സതീശൻ


Kerala, 03 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് എൽപി സ്കൂൾ ടീച്ചർ (LPST) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധ സമരം 29-ാം ദിവസത്തിലേക്ക് കടന്നു. സർക്കാർ തലത്തിൽ അനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് സമരം കൂടുതൽ ശക്തമാക്കുകയാണ് ഉദ്യോഗാർത്ഥികൾ. സമരസമിതി ജനറൽ സെക്രട്ടറി എസ്. വളർമതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വശളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരരംഗത്ത് നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ.

പ്രധാന ആവശ്യങ്ങൾ

വിദ്യാഭ്യാസ മേഖലയിലെ അപാകതകൾ പരിഹരിക്കാനും ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് സമരസമിതി സർക്കാരിന് മുന്നിൽ വെക്കുന്നത്:

-

വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക: പ്രൈമറി സ്കൂളുകളിൽ നിലവിലുള്ള വിദ്യാർത്ഥി-അധ്യാപക അനുപാതം ശാസ്ത്രീയമായി പുനർനിർണയിക്കുകയും കൂടുതൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യുക.

-

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക: എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സി വഴി സുതാര്യമാക്കുക വഴി അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജോലി സാധ്യത വർധിപ്പിക്കുക.

റാങ്ക് ലിസ്റ്റ് വന്ന് ഒരു വർഷം; ആദ്യ റാങ്കുകാരന് പോലും നിയമനമില്ല

പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും ചുരുക്കം ചില നിയമനങ്ങൾ മാത്രമാണ് സംസ്ഥാനത്തുടനീളം നടന്നിട്ടുള്ളത്. ഇതിൽ അതിദാരുണമായ അവസ്ഥ നിലനിൽക്കുന്നത് അഞ്ച് ജില്ലകളിലാണ്. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഉദ്യോഗാർത്ഥിക്ക് പോലും ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നത് പി.എസ്.സി ഉദ്യോഗാർത്ഥികളോട് സർക്കാർ കാണിക്കുന്ന വലിയ അവഗണനയാണെന്ന് സമരക്കാർ ആരോപിക്കുന്നു.

തങ്ങളുടെ യൗവനവും അധ്വാനവും പരീക്ഷയ്ക്കായി മാറ്റിവെച്ച് റാങ്ക് ലിസ്റ്റിൽ ഇടംനേടിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഇന്ന് തെരുവിൽ അനാഥരാക്കപ്പെട്ടിരിക്കുന്നത്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതിരിക്കുകയും താൽക്കാലിക നിയമനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നത് മൂലം വരുംദിവസങ്ങളിൽ പലരുടെയും പ്രായപരിധി അവസാനിക്കുമെന്ന ആശങ്കയും ശക്തമാണ്.

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ

സത്യാഗ്രഹ സമരം ആരംഭിച്ചിട്ട് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചർച്ചകൾക്കോ പരിഹാരശ്രമങ്ങൾക്കോ തുടക്കമിട്ടിട്ടില്ല. കൊടും ചൂടും മഴയും അവഗണിച്ച് സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി വിവിധ യുവജന-സാമൂഹിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നിരാഹാരമിരിക്കുന്ന എസ്. വളർമതിയുടെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ സെക്രട്ടറിയേറ്റ് വളയൽ ഉൾപ്പെടെയുള്ള തീവ്രമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. ഉദ്യോഗാർത്ഥികളുടെ ജീവനും ഭാവി വച്ചും കളിക്കുന്ന സർക്കാർ നയം തിരുത്തി അടിയന്തരമായി നിയമന നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News