Enter your Email Address to subscribe to our newsletters

Palakkad, 03 ഓഗസ്റ്റ് (H.S.)
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. പ്രയദര്‍ശിനി വിജയിക്കാന്‍ കാരണം കേരളത്തിലെ വനിതകളുടെ ദാരിദ്ര്യമെന്നാണ് ഗതാഗത മന്ത്രി സിപി ജോണ്‍ നടത്തിയത്.. സാമൂഹികാവസ്ഥ തിരിച്ചറിഞ്ഞ് പ്രയദര്‍ശിനി പദ്ധതി മുന്നോട്ട് വെച്ചത് രാഹുല്‍ ഗാന്ധിയാണെന്നും പൊതുവേദിയില്‍ വെളിപ്പെടുത്തല്‍.
''സമൂഹത്തിലെ വനിതകളുടെ സാമ്പത്തികാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടാണ് പൊതു ഗതാഗത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു. പാവപ്പെട്ടവന്‍ പണക്കാരനായി അഭിനയിക്കുന്നു. അല്ലെങ്കില്‍ പരമ ദരിദ്രനായി അഭിനയിക്കുന്നു.
എനിക്ക് മനസിലാകാത്തത്, ഈ ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. എന്നാല്‍ ഫീസ് കൊടുക്കേണ്ടാത്ത പ്രൈവറ്റ് സ്‌കൂളില്‍ പോലും കുട്ടികളെ വിടാതെ സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാനാണ് സ്ത്രീകള്‍ക്കിഷ്ടം. ഇതേ സ്ത്രീ... തന്റെ അച്ഛനയും ഭര്‍ത്താവിനെയും കൊണ്ട് വരാന്തയില്‍ കെടക്കുകയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍.
മൂന്ന് കാര്യങ്ങള്‍, പൊതുജനാരോഗ്യം, പൊതു ഗതാഗതം, പൊതു വിദ്യാഭ്യാസം ഈ മൂന്ന് കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്. ബസ് വന്നാല്‍ കാശ് കുറഞ്ഞ ബസില്‍ തള്ളിക്കയറും. കുട്ടികളെ സ്വകാര്യ സ്‌കൂളില്‍ ഫീസ് കൊടുത്ത് പഠിപ്പിക്കും, അസുഖം വന്നാല്‍ കൊടുക്കാന്‍ പൈസയില്ലാത്തത് കൊണ്ട് സ്വകാര്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പൊകും,'' സിപി ജോണ്‍ പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ വേദിയില്‍ കൈയ്യടി ഉയരുന്നതും കേള്‍ക്കാം.
പ്രയദര്‍ശിനി മൂലവും അല്ലാതെയുമുള്ള കാരണങ്ങളാല്‍ പ്രയാസത്തിലായ സ്വകാര്യ ബസ് വ്യവസായ സംരക്ഷണ നടപടി ഉടനുണ്ടാവുമെന്നും ഗതാഗത വകുപ് മന്ത്രി സിപി ജോണ്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ നയം. പ്രിയദര്‍ശിനി പദ്ധതിയിലൂടെ 2500 ഓളം സ്വകാര്യ ബസുകള്‍ക്ക് പ്രയാസമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി താല്‍ക്കാലികമാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഏറ്റുമുട്ടാത്ത തരത്തില്‍ പ്രശ്നപരിഹാരമുണ്ടാവും. ഗതാഗതത്തോടും ആരോഗ്യത്തോടും വിദ്യാഭ്യാസത്തോടും വനിതകളുടെ സമീപനം വ്യത്യസ്തമാണ്.
സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും സ്വകാര്യ ബസ് വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. സ്‌പെയര്‍ സ്പെയര്‍ പാര്‍ട്സുകളുടെയും ഇന്ധനത്തിന്റെയും വില വലിയ രീതിയില്‍ വര്‍ധിച്ചതും മൈലേജ് വര്‍ധിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. കൂടിയാലോചിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഏത് സമയത്തും സന്നദ്ധമാണെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S