Enter your Email Address to subscribe to our newsletters

Kochi, 03 ഓഗസ്റ്റ് (H.S.)
എസ് ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും കോടതി ചൂണ്ടികാണിച്ചു.
എസ്. ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചോയെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില്‍ ശ്രീജിത്തിനനുകൂലമായി ബിശ്വനാഥ് സിന്‍ഹ നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ചയാണ് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ്ഥാനക്കയറ്റത്തില്‍ തിടുക്കത്തിലുള്ള സര്‍ക്കാര്‍ തീരുമാനം.
ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണിത്ര തിടുക്കമെന്നായിരുന്നു സര്‍ക്കാരിനോട് ഹൈക്കോടതിയുടെ വിമര്‍ശന രൂപേണയുള്ള ചോദ്യം. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമെങ്കില്‍ ഹര്‍ജിക്കാരന് അക്കാര്യം ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂലൈ 31 നാണ് എഡിജിപി ആയിരുന്ന എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്.
അനുമതിയില്ലാതെ വിദേശയാത്രാ നടത്തിയെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി വാദം കേട്ടത് ലജ്ജാകരമാണെന്നായിരുന്നു കോടതിയുടെ വാദം.
പരാതിക്കാരനെ വീണ്ടും കേട്ട് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിയിരുന്നു. യര്‍ന്ന സ്ഥാനത്തിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അച്ചടക്കവും സുതാര്യമാര്‍ന്ന നടപടിക്രമങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ്എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ സക്കാര്‍ തീരുമാനിച്ചത്. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്.
പക്ഷെ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. പിന്നീട് എം ആര്‍ അജിത്കുമാറിനാണ് അവസരം ലഭിക്കേണ്ടിയിരുന്നത്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ അജിത്കുമാര്‍ സസ്പെന്‍ഷനിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എസ് ശ്രീജിത്തിന് നറുക്ക് വീഴുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S