Enter your Email Address to subscribe to our newsletters

New delhi, 03 ഓഗസ്റ്റ് (H.S.)
തിരുപ്പരന്‍കുണ്ഡ്രം കേസില്‍ വിജയ് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. മലമുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ആദ്യ ഹര്‍ജിക്കാരായ രാമ രവികുമാറിനും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. തമിഴ്നാടിന്റെ ഹര്‍ജിയെ തീര്‍പ്പുകല്‍പ്പിക്കാത്ത കേസില്‍ ഉള്‍പ്പെടുത്തി സുപ്രീം കോടതി കേസ് മാറ്റിവച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുല്‍ എം പഞ്ചോളിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാര്‍, ദീപത്തൂണ്‍ സ്ഥിതിചെയ്യുന്ന പ്രദേശം സിക്കന്ദര്‍ ബദുഷാ ദര്‍ഗയ്ക്ക് സമീപമുള്ള അതീവ സെന്‍സിറ്റീവ് മേഖലയാണെന്നും, അവിടെ ദീപം തെളിയിക്കാന്‍ അനുമതി നല്‍കുന്നത് നിയമ-സമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കാമെന്നുമാണ് സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഹൈക്കോടതി വിധി തടയേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീം കോടതിയുടെ പ്രാഥമിക നിലപാട്. ?തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിനാണ് സുപ്രീം കോടതിയില്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ജനുവരി 6 ന് സിഗിള്‍ ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കൂടാതെ മതപരമായ ആചാരം മൂലമുള്ള ക്രമസമാധാനത്തെക്കുറിച്ചുള്ള ആശങ്കയും ജഡ്ജി വ്യക്തമാക്കി. സര്‍ക്കാരിന്റെ അപ്പീലില്‍ സ്റ്റേ അനുവദിക്കാതിരുന്നതോടെ ഹൈക്കോടതി വിധിയുടെ നിയമസാധുത തുടരും. കേസില്‍ എതിര്‍കക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീം കോടതി തുടര്‍വാദം കേള്‍ക്കും. ശിലാസ്തംഭം (ദീപത്തൂണ്‍) സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെതാണെന്നും വഖഫ് ബോര്‍ഡിന് നിലവില്‍ ഈ വിഷയത്തില്‍ യാതൊരു അവകാശവുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഉത്സവ വേളയില്‍ തിരുപ്പറന്‍കുന്ദ്രം കുന്നിലെ പുരാതന ശിലാസ്തംഭത്തില്‍ ദീപം കൊളുത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറും മറ്റുള്ളവരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ നിന്നാണ് കേസ് ഉയര്‍ന്നത്. 2025 ഡിസംബര്‍ 1-ന് ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഹര്‍ജി അനുവദിച്ചു. അന്നത്തെ സംസ്ഥാനത്തെ ഡിഎംകെ സര്‍ക്കാരും, ക്ഷേത്ര മാനേജ്മെന്റും, തിരുപ്പറന്‍കുണ്ഡ്രത്തെ ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബദുഷ അവുലിയ ദര്‍ഗയും ചേര്‍ന്ന് സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീലുകള്‍ സമര്‍പ്പിച്ചു. വിളക്ക് കത്തിക്കുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പൊതു ക്രമസമാധാനത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S