മോട്ടോർ വാഹന വകുപ്പിൻ്റെ 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു.
Thiruvananthapuram, 30 ഓഗസ്റ്റ് (H.S.) മോട്ടോർ വാഹന വകുപ്പിൻ്റെ (എംവിഡി) 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതലാണ് ആധാർ ഒടിപി സംവിധാനം പ്രാബല്യത്തിൽ വരും. അനധികൃത വ്യക്തികളും ഇടനിലക്കാരും സാധാരണക്കാരെ ചൂഷണം ചെയ്യുന
MVD 60 SERVICES UPDATED


Thiruvananthapuram, 30 ഓഗസ്റ്റ് (H.S.)

മോട്ടോർ വാഹന വകുപ്പിൻ്റെ (എംവിഡി) 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതലാണ് ആധാർ ഒടിപി സംവിധാനം പ്രാബല്യത്തിൽ വരും. അനധികൃത വ്യക്തികളും ഇടനിലക്കാരും സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് ഈ നീക്കം.

വാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ), സാരഥി (ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ) പോർട്ടലുകൾ വഴി മോട്ടോർ വാഹന വകുപ്പ് 60-ഓളം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിൽ 21 സേവനങ്ങൾ നിലവിൽ 'ഫേസ്ലെസ്സ്' (നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ലാത്ത) സേവനങ്ങളാണ്. അതായത്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒ ടി പി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണമായും ഓൺലൈനായി ഇതിന് അപേക്ഷിക്കാം.

എന്നാൽ ശേഷിക്കുന്ന സേവനങ്ങൾക്ക് കൃത്യമായ ഒ ടി പി പരിശോധനയില്ലാത്തതിനാൽ, സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീർണ്ണത കൊണ്ടോ പല അപേക്ഷകരും ഏജൻ്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ഏജൻ്റുമാർ അപൂർണമായ രേഖകൾ അപ്ലോഡ് ചെയ്യുകയും, ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് വീണ്ടും പണം തട്ടിയെടുക്കുകയും ചെയ്യുന്നത് വ്യാപകമാണ്.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി, ശേഷിക്കുന്ന എല്ലാ പരിവാഹൻ സേവനങ്ങളും കൂടി ഫേസ്ലെസ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റാൻ എംവിഡി, നാഷണൽ ഇൻഫോർമാറ്റക്സ് സെൻ്ററിനോടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും അഭ്യർത്ഥിച്ചിരുന്നു. ഇതിൻ്റെ സോഫ്റ്റ്വെയർ പരിശോധനകൾ ഇപ്പോൾ നടന്നുവരികയാണ്.

പുതിയ സംവിധാനത്തിൻ്റെ പ്രധാന നേട്ടങ്ങൾ

- ആധാറുമായി ബന്ധിപ്പിച്ച മൊബൈല് നമ്പര് വഴി ഒ ടി പി അധിഷ്ഠിതമായി അപേക്ഷകള് സമര്പ്പിക്കാം.

- 'ആദ്യം വരുന്നവര്ക്ക് ആദ്യം', അപേക്ഷകൾ സമർപ്പിക്കുന്നതനുസരിച്ച് മുന്ഗണനാ ക്രമത്തില് അപേക്ഷകള് തീര്പ്പാക്കും

- വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയല് പരിശോധന, കാരണം കാണിക്കല് നോട്ടീസിനെത്തുടര്ന്നുള്ള വ്യക്തിഗത വാദം കേള്ക്കല് തുടങ്ങിയ പ്രക്രിയകള്ക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങള്ക്കും ഇനി ആര്.ടി. ഓഫിസുകള് സന്ദര്ശിക്കേണ്ടതില്ല.

- 'നമ്മുടെ കേരളം' പോര്ട്ടല് വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകള് ഓണ്ലൈനായി ബുക്ക് ചെയ്യാം.

- നമ്മുടെ കേരളം' പോര്ട്ടല് വഴി വ്യക്തിഗത വാദം കേള്ക്കല്, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാന് സാധിക്കും.

- നമ്മുടെ കേരളം' പോര്ട്ടലിലെ 'വീ മീറ്റ്' വഴി ആര് ടി ഒയ്ക്ക് മുന്നില് വീഡിയോ കോള് വഴി ഹാജരാകാനുള്ള സൗകര്യം.

- പൊതുജനങ്ങള്ക്ക് ഏജൻ്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകള് സമര്പ്പിക്കുന്നതില് സഹായം ആവശ്യമുള്ളവര്ക്കോ, സമയമില്ലാത്തവര്ക്കോ, നടപടിക്രമങ്ങള് അറിയാത്തവര്ക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (ഇടഇ) കേന്ദ്രങ്ങളെയോ അല്ലെങ്കില് ആര്.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

- ആധാര് ഒ ടി പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില് മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആര്.ടി. ഓഫിസില് നേരിട്ട് പോകേണ്ടതായി വന്നേക്കാം.

- ഓണ്ലൈന് അപേക്ഷകളുടെ പ്രിൻ്റ് ഔട്ടുകള് ആര്.ടി. ഓഫിസുകളില് സമര്പ്പിക്കേണ്ടതില്ല.

- ലേണേഴ്സ് ലൈസന്സ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസന്സ് ടെസ്റ്റ്, ഹെവി വെഹിക്കിള് ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസന്സ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകര് സാരഥി പോര്ട്ടല് വഴി സ്ലോട്ടുകള് ബുക്ക് ചെയ്യണം.

- വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകര് വാഹന് പോര്ട്ടല് വഴി സ്ലോട്ടുകള് ബുക്ക് ചെയ്യേണ്ടതാണ്.

- ഉടന് തന്നെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങള് നിലവില് വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 എ ടി എസുകള് പ്രവര്ത്തനസജ്ജമായിക്കഴിഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News