ശബരിമലയില് ജോലി അവസരം
Pathanamthitta , 30 ഓഗസ്റ്റ് (H.S.) ശബരിമലയില് ജോലി അവസരം. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ഒഴിവുകള്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഹിന്ദു വിഭാഗത്തില്പ്പെട്ട പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. പ്രായം യോഗ്യത, അപേക്ഷിക്കേണ്ടത് എ
Sabarimala


Pathanamthitta , 30 ഓഗസ്റ്റ് (H.S.)

ശബരിമലയില് ജോലി അവസരം. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ഒഴിവുകള്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

ഹിന്ദു വിഭാഗത്തില്പ്പെട്ട പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. പ്രായം യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള് അറിയാം

18 നും 65 നും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷയോടൊപ്പം അടുത്തിടെ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനല് കേസുകളില് ഉള്പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന സബ് ഇൻസ്പെക്ടർ റാങ്കില് കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നല്കിയ ഒറിജിനല് സർട്ടിഫിക്കറ്റ്, ഒറിജിനല് മെഡിക്കല് സർട്ടിഫിക്കറ്റ്, പ്രായം, മതം എന്നിവ തെളിയിക്കുന്ന രേഖകള്, പൂർണമായ മേല്വിലാസം, മൊബൈല് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങള് എന്നിവ സമർപ്പിക്കണം.

സപ്റ്റംബർ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പൂരിപ്പിച്ച അപേക്ഷകള് ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയുടെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റില് ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്കും അപേക്ഷ ഫോമിനും https://travancoredevaswomboard.org/wp-content/uploads/2026/08/IMG_0009.pdf

ട്രെയിനിങ് കോർഡിനേറ്റർ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനത്തില് ഒഴിവ്. ട്രെയിനിങ് കോർഡിനേറ്റർ തസ്തികയില് കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഫുഡ് ടെക്നോളജിയില് ബി.ടെക് അല്ലെങ്കില് മാർക്കറ്റിംഗില് ഫുള് ടൈം എംബിഎ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളമായി ലങിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 9 ആണ്. കൂടുതല് വിവരങ്ങള്ക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/Training-Coordinator-Notification.pdf

താത്കാലിക ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാമ്പസില് പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണല് ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) എന്ന സ്ഥാപനത്തില് ഒഴിവ്. ഇൻസ്ട്രക്ടറുടെ ഒഴിവാണ് ഉള്ളത്.

കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫറ്റിംഗ് സെക്ഷനില് (ഓട്ടോകാഡ് 2D, 3D, 3ds Max) ഒരൊഴിവുണ്ട്. മുസ്ലീം വിഭാഗത്തില്നിന്നുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: സിവില്/ മെക്കാനിക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമയും പ്രസ്തുത മേഖലയില് 5 വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കില് സിവില്/ മെക്കാനിക്ക് എഞ്ചിനീയറിംഗില് ഡിഗ്രിയും പ്രസ്തുത മേഖലയില് 2 വർഷം വരെ പ്രവർത്തന പരിചയവും ഓട്ടോ കാഡില് 3 വർഷത്തെ പ്രവർത്തന പരിചയവും.

അഡ്വാൻസ്ഡ് വെല്ഡിങ് ട്രേഡില് ഒരൊഴിവുണ്ട്. ഒ.ബി.സി വിഭാഗത്തില്പ്പെട്ടവർക്ക് അപേക്ഷിക്കാം. വെല്ഡർ ട്രേഡില് N C VT സർട്ടിഫിക്കറ്റും 7 വർഷം പ്രവർത്തന പരിചയവും അല്ലെങ്കില് NAC സർട്ടിഫിക്കറ്റും 6 വർഷം പ്രവർത്തന പരിചയവും അല്ലെങ്കില് മെക്കാനിക്കല് ഡിപ്ലോമയും 5 വർഷം പ്രവർത്തന പരിചയവും അല്ലെങ്കില് മെക്കാനിക്കല് എൻജിനീയറിംഗ് ഡിഗ്രിയും 2 വർഷം പ്രവർത്തന പരിചയം. ദിവസ വേതനം 1,120 രൂപാ നിരക്കില് പരമാവധി 30,240 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്.

ഉദ്യോഗാർഥികള് സെപ്റ്റംബർ 1 രാവിലെ 11 മണിക്ക് എ.വി.ടി.എസ്. പ്രിൻസിപ്പാളുടെ ഓഫീസില് എത്തിച്ചേരണം. ഫോണ്: 8089789828, 9495323026.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News