Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഓഗസ്റ്റ് (H.S.)
സെക്രട്ടേറിയറ്റില് മുഖ്യമന്ത്രിയെ കാണാനെത്തുന്നതിനുള്ള സമയത്തില് ക്രമീകരണം ഏര്പ്പെടുത്തു. പൊതുജനങ്ങള്ക്കായി പുതിയ ക്രമീകരണങ്ങള് ഏര്പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സെക്രട്ടറിയേറ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ ക്രമികരണങ്ങള്. തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് 3.00മുതല് 5.30വരെയാണ് പൊതുജനങ്ങള്ക്ക് മുഖ്യമന്ത്രിയെ നേരില് കാണാന് അവസരമൊരുക്കുന്നത്. പൊതുഅവധി അല്ലാത്ത ദിവസങ്ങളിലായിരിക്കും ഈ സൗകര്യം ലഭ്യമാകുക.
മറ്റു ജില്ലകളില്നിന്ന് എത്തുന്നവര്ക്ക് വേഗത്തില് പരാതി നല്കാനും തിരക്ക് ഒഴിവാക്കാനുമാണ് പുതിയ സംവിധാനം.പ്രായമായവര്, ഭിന്നശേഷിക്കാര്, ശാരീരിക അവശതകളുള്ളവര് എന്നിവരെ ഈ മൂന്നുദിവസങ്ങളിലും സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിലെത്തി മുഖ്യമന്ത്രി നേരിട്ട് കാണും.
ഇതിനുശേഷമായിരിക്കും ഓഫിസില് സന്ദര്ശകരെ കാണുക. മുന്കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്ക്കും ഈ സമയത്ത് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കാണാന് സാധിക്കും. സെപ്റ്റംബര് രണ്ട് മുതല് പുതിയ ക്രമീകരണം നിലവില് വരും. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില് ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില് പൊതുജനങ്ങള്ക്ക് നേരിട്ട് പരാതി നല്കാന് കഴിയും. ഇതിനായി 3.00മുതല് 5.00വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര് പൊതുജനങ്ങളുടെ പരാതികള് സ്വീകരിക്കും.
മുന് യുഡിഎഫ് സര്ക്കാരിന്റെ പ്രഥമ സംസ്ഥാന ബജറ്റ് തയാറാക്കുന്ന അവസരത്തില് ജൂണ് 19 വരെ മുഖ്യമന്ത്രി വിഡി സതീശന് സന്ദര്ശകരെ നേരിട്ട് കാണാന് സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ബജറ്റ് നിര്മാണവുമായി ബന്ധപ്പെട്ട അടിയന്തര യോഗങ്ങളില് പങ്കെടുക്കേണ്ടതിനാലാണ് അന്ന് താത്കാലിക നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നത്. എന്നാല് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി നേരിട്ട് പൊതുജനങ്ങളെ കാണുന്നതിന് പൂര്ണ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. പുതിയ സര്ക്കാര് അധികാരമേറ്റതോടെയാണ് ഇതില് മാറ്റം വന്നത്.
സര്ക്കാര് അധികാരമേറ്റതിന് പിന്നാലെ പത്തുവര്ഷമായി അടഞ്ഞുകിടന്ന നോര്ത്ത് ഗേറ്റ് അഥവാ സമര ഗേറ്റ് വീണ്ടും തുറന്നിരുന്നു. കഴിഞ്ഞ പത്തുവര്ഷമായി ഇതിലൂടെ ഒരു സന്ദര്ശകനും ഉദ്യോഗസ്ഥനും ഭരണാധികാരിയും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചിരുന്നില്ല. എംജി റോഡില്നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോര്ത്ത് ബ്ലോക്കിലേക്ക് കടക്കാവുന്ന പ്രവേശനകവാടമാണ് സമരഗേറ്റ് എന്നറിയപ്പെടുന്ന നോര്ത്ത് ഗേറ്റ്. ഭരണസംവിധാനത്തിനെതിരായ ഒട്ടുമിക്ക പ്രതിഷേധങ്ങളും ഈ കവാടത്തിന് മുന്നിലാണ് അരങ്ങേറുന്നത്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്താണ് നോര്ത്ത് ഗേറ്റ് സ്ഥിരമായി അടച്ചത്.
---------------
Hindusthan Samachar / Sreejith S