സ്ത്രീ വിരുദ്ധ പ്രസ്താവന: സമസ്ത നിലപാട് അപലപനീയം — എം.ടി. രമേശ്
Thrissur, 31 ഓഗസ്റ്റ് (H.S.) മതസംഘടനകളെ ഭയന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും സ്ത്രീ സമൂഹത്തിനെതിരായി സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന തരത്ത
mt ramesh


Thrissur, 31 ഓഗസ്റ്റ് (H.S.)

മതസംഘടനകളെ ഭയന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും

സ്ത്രീ സമൂഹത്തിനെതിരായി സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന തരത്തിലുള്ള നിലപാടുകൾ കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു എം.ടി. രമേശ്.

സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തിന് അറിയാൻ താൽപര്യമുണ്ടെന്ന് എം.ടി. രമേശ് പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്ര്യവും സംബന്ധിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. എന്നാൽ, ഒരു മതസംഘടന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

മതനേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നതാണ്. സമസ്തയുടെ നിലപാട് സമൂഹത്തെ വർഗീയമായി വിഭജിക്കുന്നതിനുള്ള തെളിവാണെന്നും എം.ടി. രമേശ് ആരോപിച്ചു. സമസ്തയുടെ നിലപാടിന് മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നും അംഗീകാരം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ അഭിപ്രായമായതുകൊണ്ടാണോ മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ രാഷ്ട്രീയ ബാന്ധവത്തിന്റെ ഭാഗമായിട്ടാണോ മുഖ്യമന്ത്രി ഇപ്പോൾ മൗനം പാലിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.

മുഖ്യമന്ത്രി മാത്രമല്ല, പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ ചില മതസംഘടനകളെ ഭയന്ന് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നത് അപലപനീയമാണ്. സ്ത്രീ സമത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും വക്താവായി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്കും ഇത്തരം വിഷയങ്ങളിൽ മിണ്ടാട്ടമില്ലാത്തത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News