ഭരണഘടനയെ മാനിക്കണം; കാന്തപുരത്തിനെതിരെ വിമര്ശനവുമായി മന്ത്രി ബിന്ദു കൃഷ്ണ;
Kollam, 31 ഓഗസ്റ്റ് (H.S.) കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പുറപ്പെടുവിച്ച സ്ത്രീവിരുദ്ധ സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. ഇസ്ലാമിക ആഘോഷങ്ങളിലും പൊതുവേദികളിലും സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍
Bindhu Krishna


Kollam, 31 ഓഗസ്റ്റ് (H.S.)

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പുറപ്പെടുവിച്ച സ്ത്രീവിരുദ്ധ സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. ഇസ്ലാമിക ആഘോഷങ്ങളിലും പൊതുവേദികളിലും സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലറിനെതിരെയാണ് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത് എത്തിയത്. ഓരോ വ്യക്തിക്കും അവരുടെ മതവിശ്വാസങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അതൊരിക്കലും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ക്ക് മുകളിലാകരുതെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സും തുല്യതയും എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ബിന്ദു കൃഷ്ണ ഓര്‍മ്മിപ്പിച്ചു. ലിംഗഭേദമന്യേ എല്ലാവര്‍ക്കും പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എത്രയോ സ്ത്രീകളാണ് പൊതുരംഗത്ത് കഴിവ് തെളിയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്ട്രപതി വരെ ഒരു വനിതയാണ്. രാജ്യത്തെ ഏറെക്കാലം നയിച്ച ഇന്ദിരാ ഗാന്ധി, പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ എന്നിവരെല്ലാം സ്ത്രീകളാണെന്നും അവര്‍ വ്യക്തമാക്കി. അതേസയമം മതവിശ്വാസം പിന്തുടരാമെന്നും പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും വലിയ മുന്നേറ്റം കൈവരിച്ചവരാണ്. എല്ലാ മതവിഭാഗങ്ങളിലെയും പെണ്‍കുട്ടികള്‍ ഇന്ന് ഉന്നത പദവികളില്‍ തിളങ്ങുന്നുണ്ട്. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനൊപ്പം തന്നെ ജനാധിപത്യ മൂല്യങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രഗല്‍ഭരായ സ്ത്രീകളുണ്ടെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News