കുത്തി കുത്തി ചോദിച്ചാലും അതില് കമന്റില്ല; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്ശത്തോട് പ്രതികരിക്കാതെ മന്ത്രി ഷാജി
Malappuram, 31 ഓഗസ്റ്റ് (H.S.) കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയാറാകാതെ മന്ത്രി കെ.എം. ഷാജി. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന് മന്ത്ര
KM Shaji


Malappuram, 31 ഓഗസ്റ്റ് (H.S.)

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയാറാകാതെ മന്ത്രി കെ.എം. ഷാജി. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു. പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് പോലും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

'ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല. കേരളത്തില്‍ മുസ്ലിം സമുദായത്തിലെ വളരെ വ്യത്യസ്ത ധാരകളിലുള്ള ഒരുപാട് ആളുകളുണ്ട്. അവരോട് ചോദിച്ചാല്‍ മതി. ഞാന്‍ അതിനെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. ഞാന്‍ ഒരു കാര്യത്തില്‍ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. നിങ്ങള്‍ കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.' -കെ.എം. ഷാജി പറഞ്ഞു.

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ വലിയ നാശത്തിന് കാരണമാകുമെന്നുമാണ് കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് തടയുന്നതിന് കാരണം അവരോടുള്ള ബഹുമാനമാണെന്ന വിചിത്ര നിലപാടും കാന്തപുരം പറഞ്ഞിരുന്നു. കൊച്ചിയില്‍ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്ലാം അവര്‍ക്ക് പര്‍ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതും അങ്ങനെയാണ്. ബുദ്ധിപരമായി ആലോചിച്ചാലും ഇതുതന്നെയാണ് ഏറ്റവും വലിയ സംഗതി. ഞങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ പറയാന്‍ എന്ത് അധികാരമെന്ന് മറ്റു സംഘടനകളോ ആളുകളോ ചോദിച്ചാല്‍, ഞങ്ങളുടെ അധികാരം മതത്തെ സംബന്ധിച്ച് പഠിച്ചവരാണ് എന്നതാണ്. അതുകൊണ്ട് സമുദായത്തോട് ഇതു പറയല്‍ ഞങ്ങളുടെ നിര്‍ബന്ധ ബാധ്യതയാണ്.' -കാന്തപുരം പറഞ്ഞു.

നബിദിനാഘോഷ റാലികളില്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകള്‍ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിര്‍ദേശവുമായി കാന്തപുരം വിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെയൊന്നും തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്.

ഇതില്‍ മന്ത്രി ബിന്ദു കൃഷ്ണ അടക്കമഉളഅള വനിതാ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News