മരംമുറി കേസില് വിചാരണ തുടുരും; അഗസ്റ്റിന് സഹോദരങ്ങള്ക്ക് തിരിച്ചടി
Thrissur, 31 ഓഗസ്റ്റ് (H.S.) മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. നേരത്തെ നിശ്ചയിച
anto agustian


Thrissur, 31 ഓഗസ്റ്റ് (H.S.)

മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. നേരത്തെ നിശ്ചയിച്ച് പ്രകാരം തന്നെ കേസിലെ നടപടികളുമായി മുന്നോട്ടു പോകാം എന്ന് മജിസ്‌ട്രേറഅറ് കോടതി ഉത്തരവിട്ടു.

കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികള്‍ സെപ്റ്റംബര്‍ ഏഴിന് തന്നെ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ വിചരണ നടപടികള്‍ വൈകിപ്പിക്കാനുള്ള പ്രതികളുടെ ശ്രമങ്ങള്‍ക്കാണ് വലിയ തിരിച്ചടിയായത്. വയനാട് മുട്ടില്‍ ഭാഗത്തുനിന്നും അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍, വനവകുപ്പിന്റെ പാസ് ഉണ്ടെന്ന് വ്യാജമായി കാണിച്ചുകൊണ്ട് എറണാകുളത്തെ ഒരു വ്യവസായിക്ക് മറിച്ചുവിറ്റ കേസാണിത്.

കേസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ തന്നെ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. തുടര്‍ന്ന് പ്രതികള്‍ ചോറ്റാനിക്കര കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

അഗസ്റ്റിന്‍ സഹോദരങ്ങള്‍ ആരും തന്നെ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ ഏഴിന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന ദിവസം കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. മറ്റ് രണ്ട് സഹോദരന്മാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന ഹാജരാകാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് കേസ് നടപടികള്‍ തടയണമെന്ന ആവശ്യവുമായി അഗസ്റ്റിന്‍ സഹോദരന്മാര്‍ മുന്‍പും ഹൈക്കോടതിയെ അടക്കം സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യങ്ങളെല്ലാം കോടതികള്‍ നിരാകരിക്കുകയായിരുന്നു. എറണാകുളത്തെ വ്യവസായിക്ക് വ്യാജപാസ് കാണിച്ച് മരം വിറ്റ കേസിന്റെ വിചാരണയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കോടതിയുടെ ഇപ്പോഴത്തെ തീരുമാനം.

ഇതോടെ വരും ദിവസങ്ങളില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിചാരണ നേരിടേണ്ടി വരും. വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്റെ കേസ്. കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021 ല്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.

---------------

Hindusthan Samachar / Sreejith S


Latest News