നഴ്സിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; തെലങ്കാനയില് ബിഹാര് സ്വദേശി അറസ്റ്റില്
Hydrabad, 31 ഓഗസ്റ്റ് (H.S.) തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നഴ്‌സിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇരുപത്തൊന്നുകാരിയായ നഴ്‌സാണ് കൊല്ലപ്പെട്ടത്. പഹാഡിഷരീഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ദാരുണമായി കൊല്ലപ്പെ
Rape case


Hydrabad, 31 ഓഗസ്റ്റ് (H.S.)

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നഴ്‌സിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇരുപത്തൊന്നുകാരിയായ നഴ്‌സാണ് കൊല്ലപ്പെട്ടത്. പഹാഡിഷരീഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയായ സനാഉല്ല ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോതഗൂഡെം ജില്ലക്കാരിയായ യുവതി കഴിഞ്ഞ ഏഴുമാസമായി തുക്കുഗുഡയിലെ പ്രൈം കെയര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രിക്ക് സമീപം ജീവനക്കാര്‍ക്കായി നിര്‍മിച്ച പ്രത്യേക മുറിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പ്രതിയായ ബിഹാര്‍ സ്വദേശി സനാഉല്ല ഖാന്‍ തൊഴില്‍ തേടിയാണ് നഗരത്തിലെത്തിയത്. ഉപ്പലില്‍ ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ചുകാലം ബിഹാറിലേക്ക് മടങ്ങിയിരുന്നു.

രണ്ടുമാസം മുന്‍പ് തിരിച്ചെത്തിയ പ്രതി തുക്കുഗുഡയില്‍ വാടകമുറിയില്‍ താമസിച്ച് മെക്കാനിക്കായി ജോലി തുടരുകയായിരുന്നു. ഭാര്യയും ഒരു മകനുമുള്ള ഇയാള്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമീപത്ത് താമസിക്കുന്ന നഴ്‌സിനെ സ്ഥിരമായി നിരീക്ഷിച്ചിരുന്ന പ്രതി പലതവണ ഇവരുടെ മുറിയില്‍ കടക്കാന്‍ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് യുവതി മുറിയില്‍ തിരിച്ചെത്തി.

മദ്യലഹരിയിലായിരുന്ന സനാഉല്ല ഖാന്‍ യുവതി തനിച്ചാണെന്ന് മനസ്സിലാക്കി അര്‍ധരാത്രിയോടെ മുറിക്ക് സമീപമെത്തി. വാതില്‍ അടച്ചിരുന്നതിനാല്‍ ജനല്‍വഴി അകത്തുകയറുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന യുവതി പ്രതിയെ കണ്ട് നിലവിളിച്ചു. ഉടന്‍തന്നെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ശക്തമായി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ചു. ശ്വാസംമുട്ടി അബോധാവസ്ഥയിലായ യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ അവിടെനിന്നും കടന്നുകളയുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഒന്‍പതിന് ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ നഴ്‌സിനെ ഫോണില്‍ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. സമീപത്തെ മുറിയിലുള്ളവരും ബന്ധപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് മഹേശ്വരത്ത് താമസിക്കുന്ന യുവതിയുടെ അമ്മായിയെ വിവരം അറിയിച്ചു. അമ്മായിയുടെ മകന്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാല്‍ ആശങ്കയിലായി. ഉച്ചയോടെ ആശുപത്രി ജീവനക്കാര്‍ മുറിയിലെത്തി പരിശോധിച്ചു. വാതില്‍ അടച്ചിരുന്നതിനാല്‍ ജനല്‍വഴി അകത്തുകയറിയപ്പോഴാണ് നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. ശംഷാബാദ് ഡിസിപി രാജേഷ്, പഹാഡിഷരീഫ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മിനാരായണ റെഡ്ഡി എന്നിവരും ക്ലൂസ് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. പഹാഡിഷരീഫ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി സനാഉല്ല ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകിട്ട് ഉസ്മാനിയ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ മരിച്ച യുവതിയുടെ കുടുംബാംഗങ്ങളും ബിജെപി നേതാക്കളും പ്രതിഷേധിച്ചു. പ്രതിയെ തൂക്കിലേറ്റണമെന്ന് മഹേശ്വരം മണ്ഡലം ബിജെപി ഇന്‍ചാര്‍ജ് അന്ദേല ശ്രീരാമുലു ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് സുരക്ഷയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

---------------

Hindusthan Samachar / Sreejith S


Latest News