ഓപ്പറേഷന് തൂഫാനെ ആക്ഷേപിക്കരുത്: പിണറായിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി
Thiruvanathapuram, 31 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ തൂഫാനെ സഹായിച്ചില്ലെങ്കിലും പദ്ധതിയെ ആക്ഷേപിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് അതിര്‍ത്തിയില്‍ 13 കിലോ എംഡിഎംഎ പിടികൂടിയതിന് പിന്നാലെ കാസര്‍ക
CHENNITHALA ON ADGP SUSPENSION


Thiruvanathapuram, 31 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ തൂഫാനെ സഹായിച്ചില്ലെങ്കിലും പദ്ധതിയെ ആക്ഷേപിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് അതിര്‍ത്തിയില്‍ 13 കിലോ എംഡിഎംഎ പിടികൂടിയതിന് പിന്നാലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലും വന്‍ ലഹരിവേട്ട നടന്ന പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് കാലിക്കടവില്‍ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഗുജറാത്ത് സ്വദേശിനി റിയ ഖാന്‍, ഘാന സ്വദേശി വിക്ടര്‍ എന്നിവരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും ലഹരിക്കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ് റിയ ഖാനെ പൊലീസ് പിടികൂടിയത്.

ലഹരിക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി വി.ഡി സതീശനുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണത്തിന് ചെന്നിത്തല മറുപടി നല്‍കി. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെ വലിയ കോളിളക്കമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഈ കേസില്‍ കൃത്യമായ അന്വേഷണം നടത്തി തുമ്പുണ്ടാക്കണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ആരുടെ കൂടെ ഫോട്ടോ എടുത്താലും ആര്‍ക്കും പ്രത്യേക പരിഗണന ലഭിക്കില്ലെന്നും കുറ്റക്കാരന്‍ ആരായാലും അവര്‍ക്ക് വിലങ്ങു വീഴുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

പ്രതികള്‍ക്ക് നേരെ കാപ്പ ചുമത്താന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. 10 വര്‍ഷം കേരളം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിയാത്ത പിണറായി വിജയനാണ് ഇപ്പോള്‍ തൂഫാനെതിരെ സംസാരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്ന് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പിന്തിരിയണം. ലഹരി കേസുകളില്‍ ആരുമായി ബന്ധമുണ്ടായാലും പൊലീസ് കള്ളക്കളി കളിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ പാര്‍ട്ടി വിശദീകരണ യോഗങ്ങളില്‍ വോട്ടര്‍മാരെയും ജനങ്ങളെയും പിണറായി വിജയന്‍ കുറ്റപ്പെടുത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്വന്തം എംഎല്‍എമാരെപ്പോലും ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇതിനായി പാര്‍ട്ടി ജില്ല സെക്രട്ടറി തന്നെ നേരിട്ട് രംഗത്തിറങ്ങുകയാണ്. ഇതിന് അവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പരാജയമായിരുന്നിട്ടും, വനിതാ സ്ഥാനാര്‍ഥി വന്നതിനാലാണ് തോറ്റുപോയതെന്നാണ് രാകേഷ് പറയുന്നത്. ഇത് വനിതകള്‍ക്ക് നേരെയുള്ള കടുത്ത അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമര്‍ശവുമാണ്. രാകേഷ് പറഞ്ഞ ഈ കാര്യങ്ങള്‍ എം.വി ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടി പിടിക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

പാലത്തായി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, അതൊരു അളിഞ്ഞ കേസാണെന്നും അതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. പ്രതിയെ ആരും സംരക്ഷിക്കുന്നില്ലെന്നും കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും.

---------------

Hindusthan Samachar / Sreejith S


Latest News