നദികളിൽ നിന്ന് മണൽ നീക്കം ചെയ്ത് ആഴം കൂട്ടുമെന്നു മന്ത്രി എ.പി.അനിൽകുമാർ.
Alappuzha, 31 ഓഗസ്റ്റ് (H.S.) ആലപ്പുഴ: നദികളിൽ അടിഞ്ഞുകൂടിയ മണലും മറ്റ് വസ്തുക്കളും നീക്കം ചെയ്ത് നദികളുടെ ആഴം കൂട്ടുന്നതിനുള്ള നടപടികൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പ്രളയസാധ്യത മുൻകൂട്ടി കണ്ട് പ
Ap anil kumar


Alappuzha, 31 ഓഗസ്റ്റ് (H.S.)

ആലപ്പുഴ: നദികളിൽ അടിഞ്ഞുകൂടിയ മണലും മറ്റ് വസ്തുക്കളും നീക്കം ചെയ്ത് നദികളുടെ ആഴം കൂട്ടുന്നതിനുള്ള നടപടികൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പ്രളയസാധ്യത മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

മഴക്കെടുതികൾ ഉണ്ടായശേഷം പരിഹാരം തേടുന്ന രീതിക്ക് പകരം, ഇത്തവണത്തെ മഴക്കാലത്ത് തന്നെ നദികളുടെ സ്ഥിതിയും നീരൊഴുക്കും വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നദികളിൽ അടിഞ്ഞുകൂടിയ മണലും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും നദികളുടെ ജലസംഭരണശേഷി വർധിപ്പിക്കുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നത്.

ഒരു കാലത്ത് ആറുമാസം വരെ മഴ ലഭിച്ചാലും വലിയ വെള്ളക്കെട്ടുകൾ നേരിടാത്ത കേരളത്തിൽ ഇന്ന് ചെറിയ മഴയിൽ പോലും നാടും നഗരവും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2018ലെ പ്രളയം നദികളുടെ നീരൊഴുക്ക് സുഗമമാക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രളയത്തിന് ശേഷം നദികളിൽ അടിഞ്ഞുകൂടിയ മണലും മണ്ണും നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള നടപടികൾ ആവശ്യമായ വേഗത്തിൽ മുന്നോട്ട് പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ജില്ലാതല അവലോകനയോഗത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിഎ.പി.അനിൽകുമാർ.

നേരത്തെ ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനും നദികളിൽ നിന്ന് മണൽ നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

പ്രളയവും വെള്ളക്കെട്ടും ഉണ്ടായശേഷം പ്രതികരിക്കുന്നതിനുപകരം, ദുരന്തസാധ്യത മുൻകൂട്ടി കണ്ട് നദികളുടെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുകയും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News