വിസി നിയമനം; ഒത്തുതീര്പ്പുണ്ടാക്കിയത് മുന് സര്ക്കാരിന്റെ കാലത്ത്; മന്ത്രി റോജി.എം.ജോണ്
Thiruvanathapuram, 31 ഓഗസ്റ്റ് (H.S.) എപിജെ അബ്ദുള്‍ കലാം സാങ്കേതികസര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളില്‍ വ്യക്തത വരുത്തി ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംബന്
Roji M John


Thiruvanathapuram, 31 ഓഗസ്റ്റ് (H.S.)

എപിജെ അബ്ദുള്‍ കലാം സാങ്കേതികസര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളില്‍ വ്യക്തത വരുത്തി ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നത്. നിയമന വിഷയത്തില്‍ സര്‍ക്കാരും ചാന്‍സലറും ബഹു. സുപ്രീം കോടതിയെ സമീപിക്കുകയും , സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്‌പെഷ്യല്‍ ലോക് അദാലത്തിലേക്ക് കേസ് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.

പിന്നാലെ അന്നത്തെ സര്‍ക്കാരും ചാന്‍സലറും തമ്മില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാലയിലും,ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും സ്ഥിരം വിസി മാരെ നിയമിക്കുകയും അവര്‍ ചുമതലയേറ്റെടുക്കുകയുംചെയ്തിരുന്നു. നിലവില്‍ കേസ് സംബന്ധമായ നടപടിക്രമങ്ങള്‍ തുടരുന്നതിന് പ്രസക്തിയില്ലാതായ സാഹചര്യത്തില്‍ സാങ്കേതികമായി കേസ് അവസാനിപ്പിക്കുന്നതിനുളള അനുവാദം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ഉന്നത വിദ്യാഭാസ മന്ത്രി റോജി.എം. ജോണ്‍ അറിയിച്ചു.

ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ 2026 ഓഗസ്റ്റ് 17-ന് ആണ് ചാന്‍സലറുടെ പ്രതിനിധിയും, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയും തമ്മില്‍ കരാര്‍ ഒപ്പ് വച്ചത്. ചാന്‍സലറുടെ പ്രതിനിധിയായി ഗവര്‍ണറുടെ സെക്രട്ടറിയേറ്റിലെ ഡെപ്യുട്ടി സെക്രട്ടറി അശ്വതി പിയും, സര്‍ക്കാര്‍ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ എസ്സും തമ്മിലാണ് ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പ് വച്ചത്.

കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകള്‍ ഇവയാണ്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിന്റെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സജി ഗോപിനാഥിന്റെയും നിയമനം തുടരും. സര്‍വകലാശാലാ നിയമങ്ങളില്‍ യുജിസി (UGC) ചട്ടങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേസില്‍ ഉന്നയിച്ച നിയമപരമായ പ്രശ്നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും കരാറില്‍ ഉണ്ട്.

ചാന്‍സലറും, സര്‍ക്കാരും ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്നുവെന്ന് സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. സുപ്രീം കോടതിയില്‍ നടന്ന പ്രത്യേക ലോക് അദാലത്തില്‍ ജസ്റ്റിസ് മാരായ അരവിന്ദ് കുമാര്‍, വിപിന്‍ പഞ്ചോലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ സജി ഗോപിനാഥിനെയും നിയമിച്ച് കൊണ്ട് ചാന്‍സലര്‍ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News