മഴ വടക്കോട്ട് മാറിയതോടെ ഡല്ഹിയില് സാധാരണയില് കൂടുതല് മഴ
Newdelhi, 04 ഓഗസ്റ്റ് (H.S.) ദേശീയതലസ്ഥാനത്ത് ഇന്നും മഴ. മഞ്ഞ അലര്ട്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്. ഡല്ഹിയില് കഴിഞ്ഞ മൂന്ന് വര്ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസ രാത്രിക്ക് പിന്നാലെയാണ് ഈ മഴ മുന്നറിയിപ്പ്. രാജ്യത്ത
DELHI BRACES FOR MORE RAIN


Newdelhi, 04 ഓഗസ്റ്റ് (H.S.)

ദേശീയതലസ്ഥാനത്ത് ഇന്നും മഴ. മഞ്ഞ അലര്ട്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്. ഡല്ഹിയില് കഴിഞ്ഞ മൂന്ന് വര്ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസ രാത്രിക്ക് പിന്നാലെയാണ് ഈ മഴ മുന്നറിയിപ്പ്. രാജ്യത്തെ വടക്ക്, വടക്ക് കിഴക്കന് ഭാഗങ്ങളില് മഴ അതിശക്തമായി തുടരുകയാണ്.

മാറിയ മഴക്കാല ശൈലി ഹിമാലയന് മേഖല, കിഴക്കേന്ത്യ, വടക്ക് കിഴക്കേന്ത്യ തുടങ്ങിയ മേഖലകളില് കൂടുതല് മഴ പെയ്യാനിടയാക്കുമെന്നാണ് വിലയിരുത്തല്. അതേസമയം മധ്യ, പശ്ചിമ ഇന്ത്യയില് മഴ ദുര്ബലമാകും.

രാജ്യത്ത് പന്ത്രണ്ട് ശതമാനം മഴ ദൗര്ലഭ്യം

രാജ്യത്ത് 416.3 മില്ലി മീറ്റര് മഴയാണ് ജൂണ് ഒന്നുമുതല് ഓഗസ്റ്റ് മൂന്ന് വരെയുണ്ടായത്. സാധാരണ472.6 മില്ലിമീറ്റര് മഴയാണ് രാജ്യത്ത് ലഭിക്കാറ്. അതായത് പന്ത്രണ്ട് ശതമാനം മഴക്കുറവ് രാജ്യത്ത് ഉണ്ടായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള് വ്യക്തമാക്കുന്നു. പതിനാറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല് മഴക്കുറവുണ്ടായത്. പതിനാറ് സാധാരണ മഴയും നാല് അമിത മഴയോ വലിയ അധിക മഴയോ ഉണ്ടായി. അസാധാരണമായി ഉണ്ടായ മഴ ചിലയിടങ്ങളില് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കി. എന്നാല് ചിലയിടങ്ങളില് മഴദൗര്ലഭ്യം അനുഭവപ്പെട്ടു.

വടക്കേന്ത്യയില് മഴ

വരും ദിവസങ്ങളില് വടക്കേന്ത്യയില് മഴ സജീവമായി തുടരും. ജമ്മുകശ്മീരിലും ലഡാക്കിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം ഹിമാചല് പ്രദേശിലും ഉത്തരാഖണ്ഡിലും ആറ് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. പശ്ചിമ പൂര്വ ഉത്തര്പ്രദേശില് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹരിയാന, ചണ്ഡിഗഢ്, ഡല്ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങില് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത മൂന്ന് ദിവസമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

പുതുതായി രൂപ്പെട്ട പശ്ചിമഅസ്വസ്ഥതയും മഴയുടെ മാറ്റവും മേഖലയിലെമ്പാടും ശക്തമായ മഴ സാധ്യത പ്രവചിക്കുന്നു. ബിക്കാനീര് മുതല് ഡല്ഹി വരെയും ലഖ്നൗ മുതല് പട്ന വരെയും മണിപ്പൂരിലേക്കും ഇത് നീളാം. ഇത് ഹിമാലയന് താഴ്വാരത്തേക്കും മഴയെത്തിക്കാം.

കിഴക്കേന്ത്യയില് വ്യാപക മഴ

പശ്ചിമബംഗാള്, സിക്കിം, ഒഡിഷ, ഝാര്ഖണ്ഡ് സംസ്ഥാനങ്ങളില് അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബിഹാറില് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ബിഹാര്, ഝാര്ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള് സംസ്ഥാനങ്ങളില് ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായേക്കാം.

അസമില് വെള്ളപ്പൊക്കത്തില് മരിച്ചവരുടെ എണ്ണം 87 ആയി

വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴ കനത്ത നാശനഷ്ടങ്ങളാണ് ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുള്ളത്. അസമില് വെള്ളപ്പൊക്കക്കെടുതികളില് മരിച്ചവരുടെ എണ്ണം 87 ആയി. ഏഴ് ജില്ലകളിലെ 1.28 ലക്ഷം ജനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. ശിവസാഗര് ജില്ലയില് നിന്ന് രണ്ട് മരണങ്ങള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

അസം, മേഘാലയ സംസ്ഥാനങ്ങളില് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒപ്പം ഉപ ഹിമാലയന് പശ്ചിമബംഗാള്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. അരുണാചല്പ്രദേശ്, നാഗാലാന്ഡ്, മണിപ്പൂര്, മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില് ശക്തമായതോ അതിശക്തമായോ മഴ ഉണ്ടാകും. വെള്ളപ്പൊക്കം, ഉരുള് പൊട്ടല് സാധ്യതകളും പ്രവചിച്ചിട്ടുണ്ട്.

കേരളത്തില് ഉരുള് പൊട്ടല് സാധ്യത

കേരളത്തില് അതിശക്തമായ മഴ തുടരുകയാണ്. മലപ്പുറത്തുണ്ടായ മണ്ണിടിച്ചില് നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. നിരവധി ജില്ലകളില് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. തീര കര്ണാടകം, കേരളം, മാഹി തുടങ്ങിയിടങ്ങളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചിട്ടുണ്ട്.

മധ്യ-പശ്ചിമ ഇന്ത്യയില് മഴക്കുറവ്

മധ്യ-പശ്ചിമ ഇന്ത്യ, പശ്ചിമ തീര മേഖലകളില് വരും ദിവസങ്ങളില് മഴ ക്രമേണ ദുര്ബലമാകാം. മഴ പൂര്ണമായും വടക്ക്, കിഴക്കന് ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കാം. ഇത് രാജ്യത്ത് കൂടുതല് അസാധാരണമായ മഴവിതരണത്തിനും ഇടയാക്കിയേക്കാം.

വിദഗ്ദ്ധാഭിപ്രായം-എല്നിനോ രണ്ടാം പകുതിയില് സ്വാധീനിച്ചേക്കാം

എല്നിനോയുടെ ശക്തമായ സ്വാധീനം മഴക്കാലത്തിന്റെ രണ്ടാം പകുതിയെ നിര്ണയിച്ചേക്കാം. വടക്ക്, കിഴക്ക്, വടക്ക് കിഴക്കന് മേഖലകളില് ശക്തമായ മഴയുണ്ടാകുമ്പോള് മധ്യ, പശ്ചിമ ഇന്ത്യയില് മഴ കുറയാനാണ് സാധ്യത.

മഴക്കാലം കടുക്കാം

ഹ്രസ്വകാല കാലാവസ്ഥ സംവിധാനങ്ങളുടെ സ്വാധീനം കൊണ്ടാകാം വടക്ക് വടക്ക് കിഴക്കന് ഇന്ത്യയിലെ മഴയുടെ മാറ്റമെന്ന് വിദഗ്ദ്ധര് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത് ദീര്ഘകാല മഴക്കാലത്തിന്റെ പ്രതിഫലനവുമാകാം. കാലാവസ്ഥ വ്യതിയാനം മഴയെ തുല്യമായി വിതരണം ചെയ്യാന് അനുവദിക്കുന്നില്ല. ചിലയിടങ്ങളില് തീവ്ര മഴയുണ്ടാകുമ്പോള് ചിലയിടങ്ങള് കടുത്ത വരള്ച്ച നേരിടേണ്ടി വരുന്നു.

എല്നിനോ പ്രാദേശിക മഴയെ സ്വാധീനിക്കാം

എല്നിനോ ശക്തമാകുന്നതോടെ പ്രാദേശികമായി മഴയില് വര്ദ്ധനയുണ്ടാകുമെഹ്കിലും സാധാരണ ഗതിയില് മഴ കുറയാനാണ് സാധ്യതയെന്ന് രാജേഷ് പോള് എന്ന പരിസ്ഥിതി പ്രവര്ത്തകന് പറയുന്നു. കാലാവസ്ഥ വ്യതിയാനവുമായി താരതമ്യപ്പെടുത്തുമ്പോള് ഇത് അസാധാരണമായ മഴക്കാലത്തിന് കാരണമായേക്കാം. ചിലയിടങ്ങളില് മഴ കുറയാന് ഇത് കാരണമാകുമ്പോള് ചിലയിടങ്ങളില് കനത്ത മഴ മുതല് തീവ്ര മഴയ്ക്ക് വരെ ഇത് കാരണമാകുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News