കാസർകോട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ അന്വേഷണം
Kasaragod , 04 ഓഗസ്റ്റ് (H.S.) ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ അന്വേഷണം. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ്റ പരാതി സൈബർ ഓപ്പറേഷൻസ് ഐ ജി പി പ്രകാശ് അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഐ ജിക്ക് നിർദേശം ന
Evm scam


Kasaragod , 04 ഓഗസ്റ്റ് (H.S.)

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ അന്വേഷണം. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ്റ പരാതി സൈബർ ഓപ്പറേഷൻസ് ഐ ജി പി പ്രകാശ് അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഐ ജിക്ക് നിർദേശം നൽകി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാസർകോട് എത്തിയപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി നേരിട്ട് പരാതി നൽകുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് നേതാവ് സമീപിച്ചെന്നാണ് പ്രധാന ആരോപണം. ഇവിഎം ഹാക്കിങ്ങിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതിക വിദ്യയുണ്ടെന്നും ജനവിധി അനുകൂലമാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് ആരോപണം. കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് ഇതിനായി പണം നൽകിയെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥി വഴങ്ങിയില്ലെന്നുമാണ് ആരോപണം. ചൊവ്വാഴ്ച നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായതായും പറയപ്പെടുന്നു.

ഇവിഎം ഹാക്ക് ചെയ്ത് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം നൽകി വഖഫ് ബോർഡ് മുൻ സി ഇ ഒ അഡ്വ ബി എം ജമാലിന്റെ പേരിൽ തന്നോടും പണം ആവശ്യപ്പെട്ടിരുന്നുവെന്ന് കാസർകോട്ടെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ഷാനവാസ് പാദൂർ വെളിപ്പെടുത്തിയിരുന്നു. ആദ്യം അഡ്വാൻസ് തരാനും വിജയിച്ച ശേഷം ബാക്കി തുക നൽകിയാൽ മതിയെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് മനസിലായതുകൊണ്ട് അതിന് വഴങ്ങിയില്ലെന്നും കാസർകോട് മണ്ഡലത്തിലെ ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയര്ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ബി എം ജമാൽ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കല്ലട്ര മാഹിൻ ഹാജിയെയും എ കെ എം അഷ്റഫിനെയും താന് ബന്ധപ്പെട്ടിട്ടില്ലെന്നും ഉദുമയിലെ ചീഫ് ഏജന്റ് എന്ന നിലയിൽ കെ നീലകണ്ഠനുമായി മാത്രമേ സ്ഥിരം ബന്ധപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതികരിച്ച് സണ്ണി ജോസഫ്

ഇവിഎം ഹാക്ക് തട്ടിപ്പ് പാർട്ടി അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. ബി.എം ജമാലിൻ്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയം പാർട്ടി അന്വേഷിക്കും. നിലവിൽ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News